ജനങ്ങളുടെ ഭരണ പങ്കാളിത്തം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിനിർത്തണം:

വിസ്ഡം

2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

കോഴിക്കോട്: ജനാധിപത്യവ്യവസ്ഥയിലെ അധികാരത്തിനർഹരായ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് പൗരൻമാരുടെ ഭരണ പങ്കാളിത്തം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ വന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി തയ്യാറാകണം. ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാറിന്റെ നയങ്ങളിലുള്ള വിയോജിപ്പുകളും യോജിപ്പുകളും പ്രകടിപ്പിക്കാനുള്ള ശക്തമായ ആയുധമാണ് വോട്ട് എന്നിരിക്കെ അതിനെ നിഷേധിക്കുന്നതിലൂടെ പൗരന്റെ രാഷ്ട്രീയ ശബ്ദത്തെ അടിച്ചമർത്തുകയാണ് ഭരണകൂടം ചെയ്യുന്നത്.

ജനാധിപത്യവും പൗരാവകാശവും അട്ടിമറിക്കുന്ന കേന്ദ്രത്തിന്റെ നീക്കങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് ഡൽഹിയിലെ സമരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സാന്നിധ്യവും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലും.

സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ മൗലവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ്, നാസിർ ബാലുശ്ശേരി, ഹാരിസ് ഇബ്‌നു സലീം, അബ്ദുൽമാലിക് സലഫി, നബീൽ രണ്ടത്താണി, കെ സജ്ജാദ്, പിയു സുഹൈൽ, സിപി സലീം, ഡോ.സിഎം ഷാനവാസ്, അബ്ദുല്ലാ ഫാസിൽ എന്നിവർ പ്രസംഗിച്ചു.


പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം:

കേരള അധ്യാപക സമ്മേളനം

തിരൂരങ്ങാടി: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ വച്ചു നടത്തിയ ‘കേരള അധ്യാപക സമ്മേളനം’ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതിനെ സംബന്ധിച്ച് സർക്കാർ പഠനം നടത്തണം. പ്രൈമറി സ്‌കൂളുകളിൽ മികച്ച സൗക ര്യങ്ങൾ ഏർപ്പെടുത്തി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തിക്കൊണ്ടുവരണം. ദേശീയ തലത്തിൽ കേരളത്തിലെ വിദ്യാർഥികൾ പിന്നാക്കം പോകുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണം. ജനാധിപത്യ സംരക്ഷണത്തിനും പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ നിഷാദ് സലഫി അധ്യക്ഷനായി. വിവിധ സെഷനുകളിൽ ഹാരിസ് ബിൻ സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, വിസ്ഡം സ്റ്റുഡൻസ് പ്രസിഡന്റ് ടി മുഹമ്മദ് ഷമീൽ, വിസ്ഡം സംസ്ഥാന ട്രഷറർ കെ സജ്ജാദ്, ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ, സ്വാ ഗതസംഘം ചെയർമാൻ പിഎം ഷാഹുൽ ഹമീദ്, മുഹമ്മദ് സ്വാദിഖ് മദീനി, റഷീദ് കൂട്ടമ്പൂർ, കെ താജുദ്ദീൻ സ്വലാഹി, ഡോ. അബ്ദുല്ല ബാസിൽ, ഡോ. മുഹമ്മദ് കൂട്ടി കണ്ണിയൻ, മുനവ്വർ കോട്ടക്കൽ, ജംഷീർ സ്വലാഹി, ഫഹദ് താനാളൂർ, അഡ്വ. പി ഫസീഹ്, അംജദ് മദനി, സഫീർ അൽഹികമി, അസ്ഹർ അബ്ദു റസാഖ്, സ്വഫ്‌വാൻ ബറാമി അൽഹികമി, ഡോ. ഷഹബാസ് കെ. അബ്ബാസ്, നുസ്ഹാൻ രണ്ടത്താണി, വനിതാസംഗമത്തിൽ വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. സി. റസില, വിസ്ഡം ഗേൾസ് ജനറൽ സെക്രട്ടറി ടി.കെ ഹനീന, ഷിഫാ ഹാരിസ് പ്രസംഗിച്ചു.