ജാമിഅ അൽഹിന്ദ് പ്രതിനിധിസമ്മേളനം സമാപിച്ചു

ന്യൂസ് ഡസ്ക്

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

മലപ്പുറം: മിനി ഊട്ടിയിൽ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി നടക്കുന്ന ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായുള്ള ‘അൽ ഇഹ്കാം’ പ്രതിനിധി സമ്മേളനം സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഈ വർഷം സനദ് സ്വീകരിക്കുന്ന മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ലെന്നും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും അൽ ഇഹ്കാം അഭി പ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി ഡന്റും ജാമിഅ: ചെയർമാനുമായ പി.എൻ. അബ്ദുല്ലത്തീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജാമിഅ റക്ടർ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷനായി.

ജാമിഅ ഡയറക്ടർ ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹംസ മദീനി, അബ്ദുൽ മാലിക് സലഫി, ശുറൈഹ് സലഫി, ഷബീബ് സ്വലാഹി, മുഹമ്മദ് അലി ബാഖവി, മുസ സ്വലാഹി, റഷീദ്, നസീഫ്, മുഷ്താഖ് അൽഹികമി, സ്വലാഹുദീൻ അൽഹികമി തുടങ്ങിയവർ പങ്കെടുത്തു.


ഡിജിറ്റൽ അടിമത്തം ഗുരുതര പ്രത്യാഘാതമുണ്ടാക്കും

ന്യൂസ് ഡസ്ക്

കൊയിലാണ്ടി: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗു രുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിസ്ഡം കോഴിക്കോട് (നോർത്ത്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് നേത്യ സംഗമം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെന്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.പി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ. ജമാൽ മദനി, സി.പി സാജിദ്, കെ. അബ്ദുൽ നാസർ മദനി, ഒ. റഫീഖ് മാസ്റ്റർ, മൊയ്തൂ മേനിക്കണ്ടി, പുനത്തിൽ മജീദ് മാസ്റ്റർ, വി.വി ബഷീർ, കെ.പി.പി ഖലീലു റഹ്‌മാൻ, ടി.ടി കാസിം, നൗഫൽ അഴിയൂർ, വി.കെ ഉനൈസ് സ്വലാഹി, ഒ.കെ. അബ്ദുൽ ലത്തിഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഹബീബുറഹ്‌മാൻ സ്വലാഹി മുഖ്യപ്രഭാ ഷണം നടത്തി.

വി.സി മുഹമ്മദ് മാസ്റ്റർ (പൂനൂർ), പി. അബൂബക്കർ മാസ്റ്റർ (ബാലുശ്ശേരി), എൻ.എൻ സലീം (കൊയിലാണ്ടി), മുഹമ്മദലി നന്തി (പ യ്യോളി), ഷമീർ മണിയൂർ (വടകര), ടി.പി നസീർ (നാദാപുരം), കെ റഷീദ് മാസ്റ്റർ (പേരാമ്പ്ര) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജമാൽ കൊല്ലം സ്വാഗതവും നാസിർ പൂനൂർ നന്ദിയും പറഞ്ഞു.