പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നേത്യത്വം നൽകണം: വിസ്ഡം
ന്യൂസ് ഡസ്ക്
2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

കോഴിക്കോട്: പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ സമാധാന ചർച്ചകൾക്ക് നേത്യത്വം നൽകാൻ ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ‘നേർപഥം’ സംസ്ഥാന പ്രതിനിധിസംഗമം ആവശ്യപ്പെട്ടു
നിരപരാധികളും നിരായുധരുമായ മനുഷ്യർക്ക് നേരെ ഇസ്രാഈൽ നടത്തുന്ന അതിക്രമങ്ങൾ പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. അതിക്രമങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരി ക്കണം. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരാകരിച്ചുകൊണ്ട് അമേരിക്കൻ പിന്തുണയോടെ ഇസ്രാഈൽ നടത്തുന്ന ഭീകരാക്രമണങ്ങളെ ലോകസമൂഹം ചെറുക്കണം
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തികവും, സാമൂഹികവുമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച് വരുന്ന പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലെ അസ്ഥിരത ലോകത്തിൽതന്നെ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സ്യഷ്ടിക്കുമെന്ന് പ്രതിനിധി സംഗമം വിലയിരുത്തി.
വിസ്ഡം ഇസ്‌ലാമിക് ഓർഗനെസേഷൻ ട്രഷറർ കെ. സജ്ജാദ് ആമുഖഭാഷണം നടത്തി. നേർപഥം മാനേജിംഗ് എഡിറ്റർ നാസിർ ബാലുശ്ശേരി ആധ്യക്ഷ്യം വഹിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനെ സേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പാലക്കാഴി, മുജീബ് ഒട്ടുമ്മൽ, അനിൽ പ്രിംറോസ് വിഷയാവതരണം നടത്തി. അബ്ദുൽ ജബ്ബാർ അരക്കിണർ നന്ദി പറഞ്ഞു.
നിർഭയത്വം തൗഹീദിലൂടെ; മുജാഹിദ് ആദർശ പ്രയാണത്തിന് തുടക്കം
ന്യൂസ് ഡസ്ക്
കോഴിക്കോട്: ‘നിർഭയത്വം തൗഹീദിലൂടെ’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മുജാഹിദ് ആദർശ പ്രയാണത്തിന് തുടക്കമായി.
ഏകദൈവ വിശ്വാസമാണ് അഹ്‌ലുസ്സുന്നയുടെ മൗലികമായ ആദർശമെന്നത് മുസ്‌ലിം സമൂഹം ഗൗരവമായി കാണണം. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങൾക്കാണ് നാം ഊന്നൽ നൽകേണ്ടത്. സമൂഹത്തിന്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ചുവിട്ട് ചൂഷണം ചെയ്യുന്ന പൗരോഹിത്യ സമൂഹത്തെ നാം തിരിച്ചറിയണം. അഭിപ്രായവ്യത്യാസങ്ങൾ ക്വുർആനിലേക്കും പ്രവാചകചര്യയിലേക്കും മടക്കിയാൽ ആദർശ ഭിന്നതയിൽ ഐക്യം രൂപപ്പെടുത്താൻ സാധിക്കുമെന്നത് നാം കാണാതിരുന്നുകൂടാ.
ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ആദർശ പ്രയാണം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, അബ്ദുൽ മാലിക് സലഫി, ഹംസ മദീനി, അബൂബക്കർ സലഫി, ഹാരിസ്ബ്‌നു സലീം, നാസിർ ബാലുശ്ശേരി, ഡോ. സി.എം ഷാനവാസ്, നബീൽ രണ്ടത്താണി, അബ്ദുല്ലാ ഫാസിൽ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് നിഷാദ് സലഫി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി സ്വഫ്‌വാൻ ബറാമി അൽഹികമി, കെ.സജ്ജാദ് എന്നിവർ പ്രസംഗിച്ചു.

