മദ്റസ വിദ്യാഭ്യാസം: കാലോചിതമായ പരിഷ്കരണം അനിവാര്യം
വിസ്ഡം
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

കോഴിക്കോട്: മദ്റസ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്കരണം കൊണ്ടുവരാൻ മാനേജ്മെന്റുകൾ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം എജ്യൂക്കേഷൻ ബോർഡ് കോഴിക്കോട്ട് സംഘടിപ്പിച്ച മദ്റസ മാനേജ്മെന്റ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. പുതിയ തലമുറക്ക് ആവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മദ്റസ പഠനമാണ് സമൂഹത്തിൽ ധാർമികചിന്ത വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നത്.
വ്യവസ്ഥാപിതമായ പഠനസൗകര്യങ്ങളും അധ്യാപക ശാക്തീകരണവും ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കാൻ മാനേജ്മെന്റുകൾ പരിശ്രമിക്കണമെന്ന് കോൺഫറൻസ് ആവശ്യപ്പെട്ടു. വിദ്യാ ർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സമൂഹം എന്നീ ഘടകങ്ങളെ സംയോജിപ്പിച്ച് വ്യവസ്ഥാപിതമായി കൊണ്ടുപോകാൻ സാധിച്ചാലേ വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും കോൺഫറൻസ് അഭിപ്രായപ്പെട്ടു.
വിസ്ഡം പണ്ഡിതസഭയായ ലജനത്തുൽ ബുഹൂസിൽ ഇസ്ലാമിയ്യ സംസ്ഥാന പ്രസിഡൻറ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. പിഎംഎ സമീർ എംഎൽഎ മുഖ്യാതിഥിയായി സംസാരിച്ചു. നിർധനരായ മദ്റസാ അധ്യാപകർക്ക് വേണ്ടി നിർമിച്ചു നൽകിയ പതിനാല് വീടുകളുടെ സമർപ്പണം അഡ്വ. ഫൈസൽ ബാബു എംഎൽഎ നിവഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്,
ട്രഷറർ കെ സജാദ്, വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം.കെ ഇർഫാൻ സ്വലാഹി, വൈസ് ചെയർമാൻ ഷൗക്കത്തലി അൻസാരി,
സിറാജുൽ ഇസ്ലാം ബാലുശ്ശേരി, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസ്, ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് എൻ.പി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ പി. കെ അംജദ് മദനി, ഡോ. ഷിയാസ് സ്വലാഹി, ഷംജാസ് കെ അബ്ബാസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മദ്റസ അവാർഡ് വിതരണം ചെയ്തു
അക്കാദമികം, പഠനാനുബന്ധ പ്രവർത്തനങ്ങൾ, വൃത്തി, അധ്യാപന രംഗത്തെ സ്മാർട്ട് സംവിധാനങ്ങൾ, ക്ലാസ് റൂമുകൾ, പ്രാഥമിക സൗകര്യങ്ങൾ എന്നിവയിൽ മികവ് പുലർത്തിയ സംസ്ഥാനത്തെ മികച്ച മദ്റസകളെ പ്രഖ്യാപിച്ചു. വിജയികൾക്ക് പി.എം.എ സമീർ അവാർഡ് വിതരണം ചെയ്തു.
സലഫി മദ്റസ, കാഞ്ഞങ്ങാട് (കാസർകോട്), അൽഹിക്മ മദ്റസ അത്തോളി (കോഴിക്കോട്), അന്നൗറ ഇസ്ലാമിക് സ്കൂൾ എടവണ്ണപ്പാറ (മലപ്പുറം നോർത്ത്), അൽമദ്റസത്തുൽ ഇസ്ലാമിയ്യ ആറാം മൈൽ (കണ്ണൂർ), അൽഹിക്മ ഇസ്ലാമിക് സ്കൂൾ സിയാംകണ്ടം (മലപ്പുറം നോർത്ത്), സലഫി മദ്റസ പെരിന്തൽമണ്ണ (മലപ്പുറം ഈസ്റ്റ്), അൽഹിക്മ ഹോളിഡേ മദ്റസ നന്തി (കോഴിക്കോട് നോർത്ത്), അൽബസ്വീറ ഇസ്ലാമിക് സ്കൂൾ പെരുമണ്ണ (കോഴിക്കോട് സൗത്ത്), സലഫി മദ്റസ മാനന്തവാടി (വയനാട്) എന്നീ മദ്റസകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മദ്റസാധ്യാപകർക്ക് വിസ്ഡം വിദ്യാഭ്യാസ ബോർഡിെന്റ തണൽക്കൂട്
ന്യൂസ് ഡസ്ക്
14 വീടുകളുടെ സമർപ്പണം അഡ്വ.ഫൈസൽ ബാബു എംഎൽഎ നിർവഹിച്ചു

കോഴിക്കോട്: മതവിദ്യാഭ്യാസ രംഗത്ത് നിസ്വാർഥമായി സേവനം ചെയ്യുന്ന 14 മദ്റസാധ്യാപകർക്കായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ ബോർഡ് നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ സമർപണം മദ്റസാ മാനേജ്മെന്റ് കോൺഫറസിൽ അഡ്വ. ഫൈസൽ ബാബു എംഎൽഎ നിർവഹിച്ചു. സി.പി. സലീം അധ്യക്ഷത വഹിച്ചു.
ബഹ്ജ ഗ്രാന്റ് വിതരണോദ്ഘാടനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി നിർവഹിച്ചു.
ധാർമിക-സദാചാര മൂല്യങ്ങളുള്ള തലമുറയെ വളർത്തിയെടുക്കാൻ അധ്വാനിക്കുന്ന അധ്യാപകർക്ക് പരിമിതമായ ശമ്പളമാണ് ലഭിക്കുന്നത്. തുഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും ചേർത്ത് വെക്കാൻ പ്രയാസപ്പെടുന്നവരാണവർ. രോഗം തളർത്തിയ പരാധീനതയും വീടെന്ന സ്വപ്നവും പരിഹരിക്കാനുള്ള മാർഗങ്ങൾ അവരുടെ മുന്നിൽ അടഞ്ഞ് കിടക്കുമ്പോൾ സമൂഹത്തിന് അവരെ ചേർത്ത് നിറുത്താനുള്ള ഉത്തരവാദിത്തമുണ്ട്. വിസ്ഡം വിദ്യാഭ്യാസ ബോർഡ് മദ്റസാധ്യാപക ശാക്തീകരണത്തിനായി ‘ടീച്ചേഴ്സ് കെയർ’ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ പ്രഥമ ഘട്ടത്തിലാണ് നിരാലംബരായ 14 മദ്റസാധ്യാപകരുടെ കുടുംബങ്ങൾക്കായി വീട് നിർമിച്ചു നൽകിയത്.

26 വീടുകളുടെ നിർമാണ പ്രവൃത്തികൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഉദാരമതികളിൽനിന്നായി സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ഈ ഉദ്യമം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മദ്റസാ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും സഹായവും ഈ പദ്ധതിക്ക് മുതൽക്കൂട്ടാണ്. മദ്റസാ ധ്യാപകർക്ക് ചികിൽസാസഹായം, വിരമിക്കുന്നവർക്ക് പെൻഷൻ, മക്കൾക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവയും ടീച്ചേഴ്സ് കെയറിന്റ ഭാഗമായി നൽകിക്കൊണ്ടിരിക്കുന്നു.
