വൈവിധ്യമാർന്ന ദഅ്വ പ്രവർത്തനങ്ങളുമായി വിസ്ഡം യൂത്ത്
ന്യൂസ് ഡസ്ക്
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ഒക്ടോബർ 18, ഞായറാഴ്ച വിസ്ഡം യൂത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത് വ്യത്യസ്ത ലക്ഷ്യങ്ങളെയും ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന ശ്രദ്ധേയമായ ദഅ്വ പ്രവർത്തനങ്ങളാണ്. അറിവ്, പ്രബോധനം, സാമൂഹിക ഉത്തരവാദിത്തം, പ്രൊഫഷണൽ മികവ്, കാരുണ്യം എന്നിവയെ ചേർത്തുപിടിച്ച ഈ പ്രവർത്തനങ്ങൾ ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്നു.
കണ്ണൂർ:
ക്വുർആൻ സമ്മേളനം; ക്വുർആൻ-ഹദീസ് ലേണിങ് സ്കൂൾ (QHLS) ശാക്തീകരണം ലക്ഷ്യമാക്കി വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന ക്വുർആൻ സമ്മേളനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സമ്മേളനം നടന്നു.
കോഴിക്കോട്:
Envision & Accessable Meet; കാഴ്ച, കേൾവി, ചലന പരിമിതികളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും സംഗമം. പരസ്പര സ്നേഹവും കരുതലും പങ്കുവച്ച്, അവരുടെ ആവശ്യങ്ങളും അനുഭവങ്ങളും തിരിച്ചറിയാനും കൂടുതൽ സാമൂഹിക ഇടപെടലുകൾക്ക് വഴിയൊരുക്കാനുമുള്ള ഹൃദയസ്പർശിയായ വേദി.
കോഴിക്കോട്:
Rise Up-Roots മണ്ഡലം കൺവീനർമാരുടെ വർക്ഷോപ്; Roots പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിനും മണ്ഡലം തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജവും പകരുന്നതിനുമായി മണ്ഡലം കൺവീനർമാർക്കുള്ള ശിൽപശാല സംഘടിപ്പിച്ചു.
കോഴിക്കോട്:
Ascend-Professional Wing Workshop: പ്രൊഫഷണൽ വിങ്ങിന്റെ ജില്ലാ സമിതികൾക്കായി സംഘടിപ്പിച്ച വർക്ക്ഷോപ്. പ്രൊഫഷണലുകളുടെ കഴിവുകളും അറിവും ദഅ്വാ പ്രവർത്ത നങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഉത്തരവാദിത്തബോധമുള്ള നേതൃത്വത്തെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ട പ്രവർത്തനം.
തിരുവനന്തപുരം:
Welfare Leaders Lab, സ്നേഹസ്പർശം വർക്ക്ഷോപ്; കാരുണ്യത്തിന്റെയും സേവനത്തിന്റെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവും ദിശാബോധവും നൽകുന്നതിനായി സ്നേഹ സ്പർശം പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപശാല. അർഹരിലേക്ക് കരുതലിന്റെ കൈകൾ നീട്ടാനും ക്ഷേമപ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കാനും ഇത്തരം പരിശീലനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവയുടെ വിജയത്തിനായി പ്രയത്നിച്ച സംഘാടകർ, പ്രവർത്തകർ, നേതൃത്വം നൽകിയവർ, സഹകരിച്ചവർ... എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
-ഡോ. വി പി ബഷീർ, ജനറൽ സെക്രെട്ടറി, വിസ്ഡം യൂത്ത്
