വിദ്യാർഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോൽസാഹിപ്പിക്കുക

മന്ത്രി എൻ. ഷംസുദ്ദീൻ

2026 ജൂലൈ 25, 1448 സ്വഫർ 11

എടത്തനാട്ടുകര ദാറുൽ ക്വുർആനിൽ മന്ത്രിക്ക് സ്വീകരണവും അൽഹിക്മ അറബിക് കോളേജ് യൂണിയൻ ഉദ്ഘാടനവും

എടത്തനാട്ടുകര: വിദ്യാർഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സ്റ്റുഡന്റ്‌സ് യൂനിയന്റെ പ്രധാന ഉത്തരവാദിത്തമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പ്രസ്താവിച്ചു. എടത്തനാട്ടുകര ദാറുൽ ക്വുർആൻ അൽഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റ്‌സ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്യാർഥികളെ നയിക്കാൻ യൂണിയന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുല്ല അൻസാരി എന്നിവർ മുഖ്യാതിഥികളായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഫൈൻ ആർട്‌സ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസർ, നിജാസ് ഒതുക്കും പുറത്ത്, വിസ്ഡം ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി റിഷാദ് അൽഹികമി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ.പി. ഉണ്ണീൻ ബാപ്പു, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി,

നേർപഥം വാരിക എഡിറ്റർ ഉസ്മാൻ പാലക്കാഴി, അൽഹിക്മ അറബിക് കോളേജ് ഡയറക്ടർ ഒ. മുഹമ്മദ് അൻവർ, കോളേജ് വൈസ് പ്രിൻസിപ്പൽ ശഫീഖ് അൽഹികമി, അൽഹിക്മ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ സെക്രട്ടറി റബീഹ് കണ്ണൂർ, സാദിഖ് ബിൻ സലീം, ഹംസ മാടശ്ശേരി എന്നിവർ പ്രസംഗിച്ചു.

അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എം. സുൽഫീകർ സ്വലാഹി, ടി. ശാജി സ്വലാഹി, ദാറുൽ ക്വുർആൻ ഹിഫ്ദ് കോളേജിൽനിന്നും എൽ.പി. വിഭാഗം സി.എം. കിഡ്‌സ് സ്‌കോളർഷിപ്പ് നേടിയ കെ. ഇമ്രാൻ, ടി. ഡാനിഷ്, വിവിധ മേഖലകളിലെ പ്രതിഭകളായ ഇഷ്‌വ ഐറിൻ, റാസിൻ അബുമുഹമ്മദ്, ശഹീൻ ബിൻ സൈതലവി, എസ്.സിദ്‌റ നശ്‌വി എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. കോളേജ് മാഗസിൻ ‘മദദുൽ ഹിക്മ’യുടെ പ്രകാശനവും നടന്നു.


ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ: സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.

ന്യൂസ് ഡസ്ക്

കോഴിക്കോട്: സമകാലിക സാഹചര്യത്തിൽ ശരിയും തെറ്റും വേർതിരിച്ചറിയുകയും അത് ജനങ്ങളി ലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഈ ഉത്തരവാദിത്തം പ്രാമാണികമായി, തികഞ്ഞ ദീർഘവീക്ഷണത്തോടെയും ഫലപ്രദമായും സമയബന്ധിതമായും നിർവഹിക്കുന്ന പണ്ഡിത സഭകൾക്ക് മാത്രമെ ഇനി സമൂഹത്തിൽ പ്രസക്തിയുള്ളൂ. ഈയൊരു ലക്ഷ്യത്തെ മുൻനിർത്തി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിതസഭയായ ‘ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ’യുടെ പുനഃസംഘടനയ്ക്ക് ശേഷമുള്ള പ്രഥമ സംസ്ഥാന എക് സിക്യൂട്ടീവ് ക്യാമ്പ് ജൂലൈ 19ന് കോഴിക്കോട് വിസ്ഡം ഓഫീസിൽ വെച്ച് നടന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന ഭാരവാഹികളും പണ്ഡിതസമിതി അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള കർമപദ്ധതികൾക്ക് രൂപം നൽകി.

പി.എൻ അബ്ദുല്ലത്വീഫ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ അഷ്‌റഫ്, ഹംസ മദീനി, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, ഡോ. ഷാനവാസ് പറവണ്ണ, മുഹമ്മദലി ബാഖവി, സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, മുഹമ്മദ് ശബീബ് സ്വലാഹി, ഹംസ ജമാലി, മുജീബുല്ല അൻസാരി, മുജീബുറഹ്‌മാൻ സ്വലാഹി, നാസിർ ബാലുശ്ശേരി,സഅ്ഫർ സ്വാദിഖ് മദീനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.