പ്രൊഫഷണൽ കോളേജുകളിൽ അതിനൂതന കോഴ്സുകൾ ആരംഭിക്കണം: പ്രൊഫ്കോൺ
ന്യൂസ് ഡസ്ക്
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08
30-ാമത് പ്രൊഫ്കോണിന് പ്രൗഢോജ്ജ്വല സമാപനം

പാലക്കാട്: പ്രൊഫഷണൽ സ്ഥാപനങ്ങളിൽ എ.ഐ. അധിഷ്ഠിത, അതിനൂതന കോഴ്സുകൾ ആവിഷ്കരിക്കണമെന്നും പി.ജി. ഉൾപ്പെടെയുള്ള കോഴ്സുകളുടെ സീറ്റ് വർധിപ്പിക്കണമെന്നും പാലക്കാട് വാളയാർ അഹല്യ ക്യാമ്പസിൽ വച്ചു നടന്ന പ്രൊഫ്കോൺ സമാപന സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വിദ്യാഭ്യാസമെന്നത് തൊഴിൽ നേടാൻ മാത്രമുള്ള ഉപാധിയമല്ല; മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. പ്രൊഫഷണൽ മേഖലകളിൽ ഗവേഷണത്തിനും പ്രായോഗിക പരിശീലനത്തിനും കൂടുതൽ സാധ്യത കൾ കൊണ്ടുവരാൻ സാധിക്കണമെന്നും പ്രൊഫ്കോൺ ആവശ്യപ്പെട്ടു.
പഠന ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. സുജൈദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റിഷാദ് അൽഹികമി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെഷനുകളിൽ കെ.പി. നൗഷാദലി എം.എൽ.എ, ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് ഷമീൽ, ജനറൽ സെക്രട്ടറി സഫ്വാൻ ബറാമി അൽഹികമി, സി.പി. സലീം, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശരീഫ് ഏലാങ്കോട്, സെക്രട്ടറി നാസിർ ബാലുശ്ശേരി, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ഡോ. വി.പി. ബഷീർ, നുസ്ഹാൻ രണ്ടത്താണി, മൃതുൽ എം. മഹേഷ്, സമീൽ ഹസൻ, എസ്. അൽഅമീൻ, ഹിഷാം ഹസൻ, സജ്ജാദ് ബിൻ അബ്ദുറസാഖ്, ഷംജാസ് കെ. അബ്ബാസ്, സി. മുഹമ്മദ് അജ്മൽ, യാമിൻ നസാൻ, കലീം മഹ്മൂദ് സയ്യിദ്, പ്രൊഫ. അച്യുത ശങ്കർ എസ്. നായർ, മുബാറക് ബിലാൽ, ഫാലിഹ് സിയാദ്, അബ്ദുൽ ഹമീദ് പറപ്പൂർ, ടി.ടി. ജഹ്ഫർ, ത്വാഹ റഷാദ്, മുഹമ്മദ് ബിൻ ശാക്കിർ, നിഷാദ് സ്വലാഹി, കലീം മഹ്മൂദ് സയ്യിദ്, ഡോ. മുഹമ്മദ് മുബഷിർ, അസ്ഹർ അബ്ദുറസാഖ്, ശദീദ് ഹസൻ, ഡോ. മുഹമ്മദ് റോഷൻ എന്നിവർ പ്രഭാഷണം നടത്തി.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനനം 6 വേദികളിലായി ഇംഗ്ലീഷ്, മലയാളം, അറബിക്, തമിഴ് ഭാഷകളിലായി 75 സെഷനുകളാണ് ഒരുക്കിയിത്.
തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രൊഫ്കോൺ സമാപന സമ്മേളനം
ന്യൂസ് ഡസ്ക്
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് സമ്പൂർണ ഐക്യദാർഢ്യവുമായി വിസ്ഡം സ്റ്റുഡന്റ്സ് 30-ാമത് പ്രൊഫ്കോൺ സമ്മേളനം.
പ്രോഫ്കോൺ സമ്മേളന സമാപന ദിനമാണ് ഇന്ത്യയുടെ വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ലഹരിയുടെ വിപത്തുകൾ വിളിച്ചോതുന്ന പ്ലക്കാർഡ് ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
തൂഫാൻ ഐക്യദാർഢ്യ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി അധ്യക്ഷത വഹിച്ചു.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിക്ക് കീഴിൽ ക്യാമ്പസുകൾക്ക് അകത്തും പുറത്തും വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
