വിജയത്തിന്റെ വഴി
വി.വി. ബഷീർ വടകര
2024 നവംബർ 09, 1446 ജു. ഊലാ 07

അറിയുക, അറിയുക കുട്ടികളേ,
ഇസ്‌ലാം നമ്മുടെ മതമാണ്.
അതിന്റെ വേരും കായും പൂവും
വിശ്വാസത്തിൻ ബലമാണ്.
അനന്തമാകും ആകാശത്തിലെ
നക്ഷത്രത്തിൻ മതമിസ്‌ലാം.
അങ്ങകലത്തിൽ ജ്വലിച്ചു നിൽക്കും
സൂര്യന്റെയും മതമിസ്‌ലാം.
സ്രഷ്ടാവാകും അല്ലാഹു
മാനവർക്കേകിയ മതമിസ്‌ലാം.
ഇഹലോകത്തും പരലോകത്തും
വിജയിക്കാനായുള്ള മതം.
ആരാധനകൾ അല്ലാഹുവിന്
മാത്രം അർപ്പിക്കേണം നാം,
സൽകർമങ്ങൾ ചെയ്യേണം,
നല്ലതു മാത്രം പറയേണം.
ഈ ദുനിയാവിൽ വിരുന്നുകാരായ്
വന്നവരാണല്ലോ നമ്മൾ.
ഒരുനാൾ നമ്മൾ മടങ്ങിടേണം
ഒഴിവില്ലല്ലോ അതിലാർക്കും.
റബ്ബൊരുവന്ന് കീഴ്‌പെട്ട്
ഇഹലോകത്തിൽ ജീവിച്ചാൽ
പരലോകത്ത് സ്വർഗത്തിൽ
ഇടം ലഭിക്കും നമ്മൾക്ക്.

