അറിയാമോ?
അബൂമുർഷിദ
2024 മെയ് 11, 1445 ദുൽഖഅദ് 03

നമ്മുടെ ദീനിൻ പേരെന്ത്?
നമ്മുടെ ദീനാണിസ്‌ലാമ്!
അന്തിമദൂതൻ ആരാണ്?
മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്!
എവിടെ ജനിച്ചു റസൂലുല്ലാഹ്?
മക്ക എന്നൊരു ദേശത്ത്!
അന്തിമവേദം ഏതാണ്?
വിശുദ്ധ ക്വുർആനാണല്ലോ!
വിശുദ്ധ ക്വുർആനെന്താണ്?
റബ്ബൊരുവന്റെ കലാമാണ്!
ആരീ വേദം എത്തിച്ചു?
ജിബ്‌രീലെന്ന മലക്കാണ്!
എന്തിനു വേണ്ടി ഈ ക്വുർആൻ?
ജീവിത മാർഗം കാട്ടാനായ്,
നന്മയും തിന്മയുമെല്ലാമെ
എന്താണെന്ന് പഠിപ്പിക്കാൻ!
നന്മകൾ ചെയ്താൽ എന്ത് ഗുണം?
പകരം സ്വർഗം കിട്ടീടും!
തിന്മകൾ ചെയ്താൽ എന്താകും?
നരകത്തീയിൽ എത്തീടും!
പ്രാർഥനയാരോടാകേണം?
ഏകൻ റബ്ബൊരുവന്നോട്!
ആരാധനകൾ അർഹിക്കും
ആരും വേറെ ഇല്ലെന്നോ?
അല്ലാഹ് ഒരുവൻ അല്ലാതെ
അർഹൻ ആരും ഇല്ലല്ലോ!
സൃഷ്ടികളോട് ദുആ ചെയ്താൽ
സ്രഷ്ടാവേകൻ കോപിക്കും!
കടുത്ത പാപമതെന്നറിയൂ
ഒരിക്കലും അത് ചെയ്യരുതേ!

