നേരിനൊപ്പം നീങ്ങാം
ഹുസ്‌ന മലോറം
2024 നവംബർ 16, 1446 ജു. ഊലാ 14

നേരു ജയിക്കട്ടെ
നേർവഴി തെളിയട്ടെ
നേരിന്നൊപ്പം അണിചേരൂ
നല്ലൊരു ചരിതം തീർക്കൂ.
നേരിനു കാവലിരിക്കാം
ലഹരിക്കെതിരെ പൊരുതാം
ഇരുട്ടു നീക്കാൻ ഒപ്പം നിൽക്കാം
വെട്ടം തെളിയിക്കാം.
തീർന്നുപോകും ഈ ലോകത്ത്
തീരാ നന്മകൾ ചെയ്യാം
പോരൂ അണിയിൽ ചേരൂ
നേരിൻ ശബ്ദമുയർത്തൂ.
എല്ലാം സൃഷ്ടിച്ചതു റബ്ബ്
അവനോടല്ലോ പ്രാർഥനകൾ
അവനല്ലാത്തവരാരും
എല്ലാം അറിയുന്നോരല്ല.
ചതിക്കുഴികൾ നിരന്നു നിൽപൂ
കരുതുക വേണം നമ്മൾ
തിന്മതൻ കുഴിയിൽ വീണെന്നാൽ
തീരും നമ്മുടെ മോഹങ്ങൾ.
അതിരുകളുണ്ടീ മണ്ണിൽ
അരുതുകളുണ്ടീ മണ്ണിൽ
അവകൾ റബ്ബിൻ വിധികൾ
അതു നാം അറിയുക വേണം
നെല്ലും പതിരും തിരിച്ചറിഞ്ഞ്
നേരിൻ വാഹകരാകാം
വരൂ! നമുക്കൊരുമിക്കാം
നേരിന്നൊപ്പം നീങ്ങാം...

