നല്ലതു മാത്രം ചെയ്യാം
അബൂമുർശിദ
2024 ജൂലായ് 13, 1446 മുഹർറം 07

പുലർച്ചെ നമ്മൾ ഉണരേണം
കുളിച്ചു പള്ളിയിൽ പോകേണം.
പഠിച്ചിടേണം ദീൻ കാര്യം
ഗ്രഹിച്ചിടേണം തിരുക്വുർആൻ.
പ്രാർഥന റബ്ബോടാകേണം
മറ്റാരോടും പാടില്ല.
മുറിച്ചിടേണം നഖമെല്ലാം
കടിച്ചിടല്ലെ നഖമാരും.
പിടിച്ചിടല്ലെ പിടിവാശി
കഴിച്ചിടേണം ആഹാരം.
ഉരച്ചിടേണം ബിസ്മില്ലാഹ്
സ്തുതിച്ചിടേണം അല്ലാനെ.
നല്ലതു മാത്രം തിന്നേണം
നന്മയിലൂടെ നടക്കേണം.
കളിച്ചിടേണം പതിവായി
ലഭിച്ചിടാനായ് ആരോഗ്യം.
പഠിച്ചിടേണം നന്നായി
മടിച്ചിടല്ലെ അതിനാരും.
സഹിച്ചിടേണം വിഷമങ്ങൾ
ക്ഷമിച്ചിടേണം നന്നായി.
തനിച്ചു ദൂരെ പോകല്ലെ
പകച്ചു കെണിയിൽ ചാടല്ലെ.
ദുഷിച്ച കൂട്ടുകാർ പാടില്ല
മികച്ച കൂട്ടുകാരാവേണം.
ലഹരികളൊന്നും നുണയല്ലേ
മാരകമാണവയെല്ലാതും.
പൊടിയും പുകയും ആയിട്ട്
പലവിധ പേരുകൾ നൽകീട്ട്
പലരും ലഹരിയുമായെത്തും
പതിവായ് പിന്നിൽ കൂടീടും.
ഒരിക്കലും അത് വാങ്ങല്ലേ
ചതിക്കുഴിയിൽ ചാടല്ലേ.
ഉപദേശങ്ങൾ തള്ളല്ലേ
ഉത്തമ വഴിവിട്ടോടല്ലേ.

