എന്റെ മതം
ഫിദ ഫാത്തിമ കെ.കെ
(എസ്.പി.നഗർ , കാസറഗോഡ്)
2024 നവംബർ 02, 1446 റ. ആഖിർ 30

ഇസ്‌ലാം എന്നൊരു മധുര മനോഹര
മതമീ ഭൂമിയിലുണ്ടല്ലോ.
പ്രപഞ്ചനാഥൻ അല്ലാഹു
സമ്മാനിച്ചൊരു മതമല്ലോ.
മാനവരാശിക്കേകിയ മതമിൽ
ന്യൂനതയൊന്നും ഇല്ലല്ലോ.
മുഹമ്മദ് നബിയാണിസ്‌ലാമിന്റെ
അന്തിമദൂതൻ എന്നറിയൂ.
അന്തിമ വേദം ക്വുർആനാണ്
അതുപോലൊന്നും ഇല്ലല്ലോ.
ക്വുർആനിൻ പ്രഭ മർത്യമനസ്സിൻ
ഇരുളുകളൊക്കെയും നീക്കുന്നു.
ഇരുലോകത്തും വിജയം നേടാൻ
ക്വുർആൻ വഴികാട്ടുന്നല്ലോ.
നന്മകൾ ചെയ്തും തിന്മ വെടിഞ്ഞും
നമുക്കു സ്വർഗം നേടാലോ.
സ്രഷ്ടാവായൊരു റബ്ബിനെ മാത്രം
ആരാധിക്കാനാണല്ലോ
അവന്റെ കൽപന, അതു നമ്മൾ
പാലിക്കേണം എന്നെന്നും.

