ഇസ്‌ലാം കാര്യങ്ങൾ

റാഷിദ റിഷാദ്, എടത്തനാട്ടുകര

2024 മാർച്ച് 09, 1445 ശഅ്ബാൻ 28

ഇസ്‌ലാമിൻ സ്തംഭങ്ങൾ
അഞ്ചുണ്ടറിഞ്ഞോളൂ,
ഇമ്പത്താൽ പാട്ടായി
പാടിപ്പഠിച്ചോളൂ.

ഇസ്‌ലാം കാര്യം നമ്മൾ
തള്ളിക്കള‌െഞ്ഞന്നാൽ
അല്ലാഹു ശിക്ഷിക്കും
അക്കാര്യം ഓർത്തോളൂ.

കലിമ ശഹാദത്താ-
ണൊന്നാമത്തെ കാര്യം
ഖൽബിലുറപ്പിച്ചു
നാവാൽ മൊഴിയേണം.

ദിനമഞ്ചു നേരത്തെ
നിസ്‌കാരം രണ്ടാണ്,
മുറതെറ്റാതെന്നും നാം
ചെയ്യൽ ഫറദാണ്.

കഴിവുള്ളോർ സകാത്ത്
നൽകലാണ് മൂന്ന്,
മുതലിൻ വളർച്ചക്കും
ശുദ്ധിക്കും അതു നന്ന്.

ക്വുർആൻ ഇറങ്ങിയ
മാസം റമദാനിൽ
നോമ്പ് നോൽക്കലാണ്
നാലാമത്തെ കാര്യം.

മക്കത്തു ചെന്നിട്ട്
ഹജ്ജ് ചെയ്യലാണ്
അഞ്ചാമത്തെ കാര്യം
എന്നതറിഞ്ഞോളൂ.