തുള്ളിക്കൊരു കുടം മഴ
ഷാദു റഹ്‌മാൻ കെ.
(ക്ലാസ്: 4, മദ്‌റസത്തുൽ ഇസ്‌ലാഹിയ്യ, കുറുമാത്തൂർ, കണ്ണൂർ)
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

കാർമേഘത്താൽ ബന്ധിതനായി
കത്തിജ്ജ്വലിക്കും സൂര്യൻ മറഞ്ഞു.
പെട്ടെന്നതിഥിയായ് എത്തിടുന്നു
പൊട്ടുന്നിടിയും മിന്നലിൻ ശേഷം.
ഇളംകാറ്റു മെല്ലെ വീശിടുന്നു
കുളിരേകി സന്തോഷമേകിടുന്നു.
മെല്ലെ മെല്ലെ തുള്ളികൾ വീണിടുന്നു
തെല്ലിടക്കുള്ളിലത് പേമാരിയായ്.
കിണറുകൾ, കുളങ്ങൾ നിറഞ്ഞിടുന്നു
പുഴകൾ കരകവിഞ്ഞൊഴുകിടുന്നു.
പലയിടത്തും ഉരുൾ പൊട്ടിടുന്നു
വീടുകൾ പലതും ഒലിച്ചുപോയി
ആളുകൾ പലരും മരിച്ചുപോയി.
റബ്ബിൻ പരീക്ഷണമായിരിക്കാം
ജീവിതം നമ്മൾക്കു നന്നാക്കിടാം.
റബ്ബിൻ വിധിയേ നടന്നിടുള്ളൂ
ആർക്കുമതിൽ ദേഷ്യം തോന്നിടേണ്ട.
മഴക്കാഴ്ചകൾ
അഹ്‌ലാം നുസ്‌റ
(ക്ലാസ്: 5, സൽസബീൽ മദ്‌റസ, പെരിങ്ങോട്, കിഴുപ്പിള്ളിക്കര തൃശൂർ)
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

അലിയുന്ന സ്‌നേഹമാണ് മഴ
പുഞ്ചിരി പൊഴിക്കും
പൂക്കളാണ് മഴ.
കവികൾക്ക് മഴക്കാഴ്ച
ആശയങ്ങളാണ്.
അധ്യാപകർക്കത്
ശബ്ദ ശല്യമാണ്,
കുട്ടികൾക്ക്
കളിക്കൂട്ടുകാരനും.
ഉമ്മമാർക്കത് ആശങ്കയാണ്;
ഉപ്പമാർക്ക് സമാധാനവും.
കിളികൾക്കത് കുളിരാണ്;
മൃഗങ്ങൾക്ക് സന്തോഷവും.
സസ്യലതാതികൾക്കെല്ലാം
മഴയൊരു ദാഹശമനിയാണ്.
അധികമായാൽ, അമിതമായാൽ
മഴയെല്ലാവർക്കും ദുരിതമാണ്.

