നമസ്‌കാരം

ഉസ്മാൻ പാലക്കാഴി

2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

കൂട്ടുകാരേ, പ്രിയ കൂട്ടുകാരേ
ഇസ്‌ലാം കാര്യങ്ങളിൽ രണ്ടാമത്
നിസ്‌കാരമെന്നതറിയുകില്ലേ,
അക്കാര്യം നിങ്ങൾ പഠിച്ചതല്ലേ?
അഞ്ച് സമയത്തെ നിസ്‌കാരത്തെ
അല്ലാഹു നിർബന്ധമാക്കിയല്ലോ
നിത്യമാം സ്വർഗത്തിലെത്തിടുവാൻ
നിത്യവും നിസ്‌കാരം വേണം ചേലിൽ
നന്നായ് ശരീരത്തെ വൃത്തിയാക്കാം
നമ്മുടെ വസ്ത്രവും ശുദ്ധമാക്കാം
നബിയുല്ല കാണിച്ചുതന്ന പോലെ
നമ്മൾക്ക് വുളു ചെയ്ത് തയ്യാറാകാം
മുത്ത് നബിയുടെ നിസ്‌കാരത്തിൻ
രൂപം നാം നന്നായ് പഠിച്ചിടേണം
നിൽപ്പത് റബ്ബിന്റെ മുമ്പിലെന്ന
ചിന്തയാൽ കർമങ്ങൾ ചെയ്തിടേണം
ഭക്തിയും വിനയവും വേണമുള്ളിൽ
ഭയവും പ്രതീക്ഷയും കൂടെ വേണം
അശ്രദ്ധ തീരെയും പറ്റുകില്ലാ
ആൾക്കാരെ കാണിക്കാനായിക്കൂടാ
ചിത്തത്തിൽ മറ്റുള്ള ചിന്ത വേണ്ടാ
ചന്തത്തിൽ നിസ്‌കാരം നിർവഹിക്കാം
നിൽപ്പും റുകൂഉം സുജൂദുമൊക്കെ
കൃത്യമായ് നന്നായി ചെയ്തിടേണം
അർഥമറിഞ്ഞു നാം പ്രാർഥിക്കണം
അല്ലാന്റെ കാരുണ്യം തേടിടേണം