ഉമ്മ
അശ്‌റഫ് കല്ലോട്
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

ഉമ്മ എന്ന നന്മയെ
മറന്നിടല്ലേ ആരും
ഉമ്മയെന്ന തണലിനെ
വെറുത്തിടല്ലേ പാരിൽ
ഉമ്മ നമ്മെ പെറ്റു പോറ്റി,
സ്‌നേഹമേറെ നൽകി
ഉലകിലേറെ യാതന
സഹിച്ചു നമുക്കായി
ഏതു പാതിരാവിലും
ഉണർന്നിടും നമുക്കായ്
ഏതു കൂരിരുട്ടിലും
നമുക്കു കാവൽ ഉമ്മ
നമ്മുടെ മുഖത്തൊരൽപം
ദുഃഖമവർ കണ്ടാൽ
നമ്മളെക്കാളേറെയുള്ളിൽ
വേദനിക്കും ഉമ്മ
എന്നുമുമ്മ പ്രാർഥന
ചെയ്യുന്നു നമുക്കായി
പൊന്നു മക്കളെന്ന
ചിന്തയാണു നെഞ്ചിലെന്നും
ഉമ്മയാണ് നമ്മുടെ
ആദ്യത്തെ പാഠശാല
അവിടെ നിന്നാണേറെ
കാര്യം ആദ്യമറിയുന്നെ
അവരെ നമ്മൾ അനുസരിക്കൽ
കടമയെന്നറിഞ്ഞോ
അവരെ സങ്കടപ്പെടുത്താൻ
പാടില്ലയെന്നറിഞ്ഞോ
അവരെ ധിക്കരിച്ചുവെങ്കിൽ
സ്വർഗം കിട്ടുകയില്ലാ
അവർക്കുവേണ്ടി പ്രാർഥന
നാം ചെയ്തിടേണം എന്നും

