വിജയത്തിന്റെ മാർഗം

ഷാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

കുഞ്ഞേ, കുഞ്ഞേ, നീയറിയൂ
ഇസ്‌ലാം എന്നാൽ എന്തെന്ന്.
പഠിച്ചതെല്ലാം ഓർക്കേണം,
പ്രവൃത്തിയിൽ അത് കാണേണം.
എങ്കിൽ നാളെ നമുക്കുണ്ട്
ഏറെ മനോഹരമാം സ്വർഗം!
കൊതിച്ചതെന്തും കിട്ടുന്ന,
രസിച്ചു കഴിയാൻ പറ്റുന്ന
സന്തോഷത്തിൻ വീടല്ലോ
ഏറെ മനോഹരമാം സ്വർഗം!
വിഷമം, ദുഃഖം ഇല്ലാത്ത,
ഒട്ടും മടുപ്പ് തോന്നാത്ത,
ശാന്തി സമാധാനത്തിന്റെ
ഏറെ മനോഹരമാം സ്വർഗം!
സ്വർഗം കിട്ടാൻ ചെയ്യേണ്ട
കാര്യം പലതുണ്ടറിയേണം.
വിശ്വാസം ശരിയാക്കേണം,
അവയെന്താണെന്നറിയേണം.
ഇസ്‌ലാം കാര്യം നന്നായി
പഠിക്കണം, അവ ചെയ്യേണം.
അഞ്ചു സമയ നമസ്‌കാരം
മുറതെറ്റാതെ ചെയ്യേണം
ക്വുർആനെന്നും ഓതേണം,
ദിക്‌റുകൾ പതിവായ് ചൊല്ലേണം.
കളവൊരു നാളും പറയരുതേ,
കളി ചിരിയും ഒഴിവാക്കല്ലേ.
മുത്ത് റസൂലിൻ വഴി വിട്ട്
ജീവിക്കാനോ പാടില്ല.
അനുസരിക്കണം നമ്മളുടെ
മാതാപിതാക്കളെ നമ്മൾ.
അല്ലാഹു, അവനാണല്ലോ
നമുക്കു വേണ്ടത് നൽകുന്നോൻ.
അവൻ ഒരുക്കിയ സ്വർഗത്തിൽ
പോകണമെങ്കിൽ നാമെല്ലാം
അവന്റെ വാക്കുകൾ കേൾക്കേണം,
അവനോടാകണം പ്രാർഥനകൾ.