പറവകൾ

ഉസ്മാൻ പാലക്കാഴി

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

സൂര്യനുദിക്കും മുമ്പായി
പറവകളെല്ലാമുണരുന്നു.
കാക്കകൾ, കുരുവികൾ, കൊറ്റികളും
മൈനകൾ, പ്രാവും തത്തകളും
ഇങ്ങനെ പലവിധ പക്ഷികളെ
ദിനവും നമ്മൾ കാണുന്നു.
പുലരും മുമ്പേ ഉണരാനായ്
മടി കാണിക്കില്ലവയൊന്നും.
കിളികൾ കൂടുകൾ കൂട്ടുന്ന
കാഴ്ചയതെന്തൊരു രസമെന്നോ!
അനവധി ചുള്ളിക്കമ്പുകളും
നാരുകളും കണ്ടെത്തുന്നു
അതിനായെങ്ങും അലയുന്നു
ഉയർന്നുയർന്ന് പറക്കുന്നു.
കൗതുകമേറും കൂടുകളാ
കുഞ്ഞിക്കിളിൾ നിർമിക്കും.
മരത്തിലുള്ള കൂടുകളോ,
കാണാനെന്തൊരു രസമാണ്!
കൂടുണ്ടാക്കും വിദ്യയിത്
ആര് പഠിപ്പിച്ചറിയാമോ?
സ്രഷ്ടാവാകും അല്ലാഹു
നൽകിയ കഴിവതുകൊണ്ടല്ലോ.