പുണ്യമാസം

ഹുസ്‌ന മലോറം

2023 ഏപ്രിൽ 08, 1444 റമദാൻ 17

വിശുദ്ധ മാസം വന്നല്ലോ
വിശുദ്ധ റമദാൻ വന്നല്ലോ
വിശുദ്ധ ക്വുർആൻ
ഇറങ്ങിയുള്ളൊരു
മാസം റമദാൻ വന്നല്ലോ
നോമ്പിൻ മാസം ഈ റമദാൻ
പുണ്യം പൂക്കും മാസമിത്
ഇസ്‌ലാം കാര്യമിൽ നാലാമത്തെത് 
നോമ്പാണെന്നത് ഓർത്തോളൂ
ശ്രേഷ്ഠതയേറെ ഉണ്ടല്ലോ
വിശുദ്ധ മാസം റമദാന്
സ്വർഗം നേടാനുള്ള വഴി
തുറന്നു നൽകും മാസമിത്
സ്വർഗം ആശിക്കുന്നോർക്ക്
സന്തോഷത്തിൻ മാസമിത്
കുട്ടികളേ, മടി കാട്ടരുതേ
നോമ്പെടുക്കും കാര്യത്തിൽ
സുബ്ഹി മുതൽക്ക് സന്ധ്യവരെ
തിന്നരുതൊന്നും കുടിക്കരുത്
തെറ്റുകളൊക്കെ വെടിയേണം
നന്മകളേറെ ചെയ്യേണം
അങ്ങനെ നോമ്പുകൾ
നോൽക്കേണം
റബ്ബിൻ പ്രീതി കൊതിക്കേണം
റബ്ബിൻ മുന്നിൽ നിൽക്കേണം
കുറ്റമതേറ്റു പറയേണം