ഇസ്‌ലാം

തെസ്‌നവീരാൻ

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

മതം ഇസ്‌ലാമിൻ
സമാധാന മാർഗം
ശഹാദത്ത് കൊണ്ട്
തുടങ്ങേണമാദ്യം

ദിനമഞ്ചുനേരം
നമസ്‌കാരം വേണം
നബി കാട്ടിത്തന്ന
വിധം വേണം ചേലിൽ

ക്വുർആനിൻ മാസം
റമദാൻ വിശേഷം
വ്രതം നോറ്റിടേണം
മനഃശുദ്ധി വേണം

കഴിവുള്ളവർക്ക്
> കടമയായുള്ള
സകാത്ത് കൊടുക്കാം
ധനശുദ്ധി നേടാം

കഴിയുവോരെല്ലാം
പരിശുദ്ധ മക്ക-
ത്തണയണം ഹജ്ജാൽ
വിശുദ്ധി നേടേണം

ഇസ്‌ലാമിൻ പഞ്ച-
സ്തംഭങ്ങളെല്ലാം
കളങ്കമില്ലാതെ
അനുവർത്തിച്ചെന്നാൽ

ഇരുലോക നേട്ടം
ഇറയവനേകും
കരുണയാൽ മൂടും
കനിഞ്ഞിടും സ്വർഗം