കടൽ ഒരു വിസ്മയം

ഉസ്മാന്‍ പാലക്കാഴി

2023 നവംബർ 11 , 1445 റ.ആഖിർ 27

കടലേ, കടലേ, നീലക്കടലേ
നിന്നെക്കാണാനെന്തഴക്!

കുതിച്ചുയർന്നു വരും തിരകൾ
മുത്തുകളായിച്ചിതറുമ്പോൾ,

കാഴ്ചയതെത്ര മനോഹരമാം,
കണ്ടാലും കൊതി തീരില്ല!

ഒന്നിനു പിന്നിൽ ഒന്നായി
തീരത്തെത്തും തിരമാല!

ഒരിക്കലും അത് നിൽക്കില്ല
തടുക്കുവാനും കഴിയില്ല!

സന്ധ്യാനേരം ആകുമ്പോൾ,
സൂര്യൻ മെല്ലെ മറയുമ്പോൾ,

പലവർണക്കുടയാകാശം
നിവർത്തിടുന്നു നിൻ മീതെ.

അപ്പോൾ നിന്നെക്കാണാനായ്
കടലേ, കടലേ, എന്തഴക്!

കളറുകൾ വാരിത്തേച്ചതുപോൽ
കടലേ, നീ നിലകൊള്ളുന്നു!

സൂര്യൻ പോയി മറഞ്ഞെന്നാൽ
ഇരുട്ടു വന്നു പൊതിഞ്ഞെന്നാൽ

കടലേ, നിന്നെക്കാണുമ്പോൾ
ഉള്ളിൽ പേടി നിറയുന്നു!

മൽസ്യമടക്കം എന്തെല്ലാം
ജീവികളുണ്ട് നിന്നുള്ളിൽ!

സ്രഷ്ടാവിന്റെ കഴിവല്ലോ
കടലേ, നിന്നിൽ കാണുന്നു!

കൃത്യതയോടെ എല്ലാതും
പടച്ചതേകൻ റബ്ബല്ലോ.

അവനോടാകണം പ്രാർഥനകൾ,
അവനേ കേൾക്കൂ പ്രാർഥനകൾ.