അല്ലാഹു

ഉസ്മാന്‍ പാലക്കാഴി

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

അറിയൂ, അറിയൂ കുട്ടികളേ
അറിവുകൾ നേടൂ കുട്ടികളേ
ആദ്യം നമ്മൾ അറിയേണം
ആരുടെ സൃഷ്ടികൾ നാമെന്ന്
അഹദായവനാം അല്ലാഹു
അവന്റെ സൃഷടികളല്ലോ നാം
ആരാണെന്നോ അല്ലാഹു?
അഖിലനിയന്താവല്ലാഹു
അകപുറമറിയുന്നല്ലാഹു
അതികരുണാമയനല്ലാഹു
അഭയം നൽകുവതല്ലാഹു
അന്നം നൽകുവതല്ലാഹു
അല്ലലകറ്റുവതല്ലാഹു
അലിവിന്നുറവാമല്ലാഹു
അറിവിൻ കടലാമല്ലാഹു
അധിപതിയായവനല്ലാഹു
അർശിന്നുടയോനല്ലാഹു
അർഥനക്കർഹൻ അല്ലാഹു
അവനേ കേൾക്കൂ പ്രാർഥനകൾ
അവനോടാകണമർഥനകൾ
അത് നാമെന്നും ഓർക്കേണം
അതിലൊട്ടും മടി കാട്ടരുതേ
അവനെ വണങ്ങണമെല്ലാരും
അവനെ സ്തുതിക്കണമെപ്പോഴും
അവന്റെ കൽപനയെല്ലാരും
അനുസരിക്കൽ നിർബന്ധം