സത്യം

സുലൈമാന്‍ പെരുമുക്ക്

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

ജനനത്തിനു
മുമ്പുള്ള
സത്യത്തിലൂടെയാണ്
ജനനം സത്യമായത്.

ജനനത്തിലൂടെയാണ്
പിന്നെ ജീവിതം
സത്യമായത്.

ജീവിതത്തില്‍നിന്ന്
മരണമെന്ന സത്യത്തിലേക്കുള്ള
യാത്ര നീളുന്നു.

ഈ യാത്ര
മരണത്തിലെത്തുമ്പോള്‍
പുതിയ സത്യം വിളിച്ചുണര്‍ത്തും!

ജീവിതംകൊണ്ട്
എഴുതിയ കവിതകള്‍
തോന്നലുകളാണെങ്കില്‍
തോന്നലിന് എന്താണര്‍ഥം?


മന്ത്രവും തന്ത്രവും

കുഞ്ഞാപ്പു പാലൂര്‍

അമ്പത് മില്ലീലിറ്റര്‍ വെള്ളം
മന്ത്രിച്ചൂതി ലഭിയ്ക്കുന്നു;
മന്ത്രിച്ചൂതിയതെന്താണെന്നൊരു
മന്ത്രക്കാരനുമറിയില്ല.
മന്തന്മാരുടെ പോക്കറ്റങ്ങന
ചോരുന്നുണ്ടവരറിയാതെ!
അറിവുള്ളോരും ഇല്ലാത്തോരും
പരിഹാരത്തിനടുക്കുന്നു.
മന്ത്രംകൊണ്ടും തന്ത്രംകൊണടും
ശമനം തേടിപ്പായുന്നു!
ആള്‍ദൈവങ്ങള്‍, സിദ്ധന്മാരിവര്‍
ആളെക്കൊല്ലും ദുഷ്ടന്മാര്‍.