മാറ്റം

ഷാനിബ എ.സി

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

മാവില്ല, മാമ്പഴമില്ല
മാഞ്ചോട്ടില്‍ ഊഞ്ഞാലില്ല
കളിവീടില്ല, കളിചിരിയില്ല
കളിക്കുവാന്‍ കൂട്ടാരില്ല
അടച്ചുപൂട്ടിയ വീടിന്നുള്ളില്‍
അടങ്ങിയിരിപ്പൂ ബാല്യങ്ങള്‍
അടുപ്പമാപത്താണെനന്
അറിയിച്ചല്ലോ നാമവരെ
അകലം പാലിക്കണമെന്നും
ശീലിപ്പിച്ചു നാമവരെ
പള്ളിക്കൂടം കേട്ടറിവ്
പഠനം ഫോണില്‍ കണ്ടറിവ്
തോളിലുറങ്ങ്ണ പ്രായംതൊട്ടേ
തോണ്ടാന്‍ കയ്യില്‍ ഫോണുണട്
തൊട്ടുരുമ്മിയിരിക്കുന്നോരെ
പോലും നോക്കാന്‍ തരമില്ല
തോന്നുന്നുണ്ടിത് ശരിയല്ലെന്ന്
തോന്നീട്ടും ഫലമില്ലല്ലോ
കാലം മാറി ലോകം മാറി
മാറ്റം തന്നെ എമ്പാടും
മടിയില്‍ ചേര്‍ന്നിരുന്നാലും
മാനം മൂട്ടെ പറന്നാലും
ചേര്‍ത്തുപിടിച്ചേ മതിയാകൂ
മാറരുതാത്ത ചിലതൊക്കെ