കാലചക്രം

കുഞ്ഞാപ്പു പാലൂര്‍

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

എന്റെ കുഞ്ഞിന് ഞാനൊരച്ഛന്‍
എന്റെ കുഞ്ഞും പിന്നൊരച്ഛന്‍ 

മുട്ടപൊട്ടി പക്ഷിവന്നു
പക്ഷി വീണ്ടും മുട്ടയിട്ടു

വിത്തെറിഞ്ഞൊരു ചെടിമുളച്ചു
ചെടിവളര്‍ന്നു വിത്ത് നല്‍കാന്‍

പകലുമാറി രാത്രിയെത്തും
രാത്രിമാറി പകലുമെത്തും

സൂര്യനെന്നും ചൂടു നല്‍കും
ചന്ദ്രനെന്നും നറുനിലാവും

ഉഷ്ണ കാലം, ശൈത്യകാലം
കാലമിങ്ങനെ പലവിധത്തില്‍

കാലമിങ്ങനെ വേര്‍തിരിച്ചു
നല്‍കിടുന്നത് നാഥനല്ലോ

ഈയുലകില്‍ മാനവര്‍ നാം
വാണിടുന്നതൊരല്‍പ കാലം

ദീര്‍ഘമായൊരുകാലമൊന്നും
ജീവിതത്തില്‍ ബാക്കിയില്ല

പുതിയസംഘം അണിയറയില്‍
പകരമെത്താന്‍ കാത്തിരിപ്പൂ

നമ്മളില്ലേല്‍ ഒന്നുമില്ല
എന്ന ചിന്ത വേണ്ടൊരാള്‍ക്കും.