യുവതയോട്

ശാക്കിറ ടി.കെ, കൊല്ലം

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

ആദര്‍ശധീരരായ് മാറിടേണം

ആവേശത്തോടെ നാം നീങ്ങിടേണം

ആദ്യന്തം പരലോക ചിന്തവേണം

ആത്മ വിചാരണ ചെയ്തിടേണം.

 

ലോകൈകനാഥനെ വാഴ്ത്തിടേണം

ലോകര്‍ക്കു സല്‍വഴി കാട്ടിടേണം

ലൗകിക മോഹം വെടിഞ്ഞിടേണം

ലക്ഷ്യം പരലോകമായിടേണം.

 

നന്മയില്‍ മാത്സര്യബുദ്ധി വേണം

നാടിന്നുപകാരിയായിടേണം

നാഥനെ നന്നായറിഞ്ഞിടേണം

നാളേക്കായ് നന്മകള്‍ ചെയ്തിടേണം.

 

പാരിതില്‍ മാതൃകയായിടേണം

പാപിയായ് മാറാതെ നോക്കിടേണം

പരിശുദ്ധ ദീനിന്റെ കര്‍മമെല്ലാം

പാഥേയമായിട്ടൊരുക്കിടേണം.