വ്രതശുദ്ധി

ഷഹനാസ് ചാത്തോത്ത്

2020 മെയ് 16 1441 റമദാന്‍ 23

വിശുദ്ധ റമദാനിന്നിതാ വന്നെത്തി

വിശുദ്ധി കാത്തിടേണ്ട ദിനങ്ങളെത്തി

ഉടയോന്‍ ദയാവായ്പ് കൊതിക്കെല്ലാരും

ഉണ്ടോ നാളെ നമ്മള്‍ അറിയില്ലാര്‍ക്കും.

ഇന്നിന്‍ ഗതിയതു മറക്കേണ്ടാരും

ഇല്ല ഇന്നലെ നാം കണ്ടവര്‍ പലരും

ഇറയോന്‍ പരീക്ഷണം ജയിക്കെല്ലാരും

ഇരവും പകലുമായ് തേടുകെല്ലാരും.

പാരില്‍ പരീക്ഷണം പലതും കണ്ടോ,

പാട് പെടുന്നോര്‍ തന്‍ കരച്ചില്‍ കേട്ടോ?

വേണ്ട നിരാശ നിന്‍ മനസ്സിലിപ്പോള്‍

വേണം പ്രതീക്ഷതന്‍ വെളിച്ചമിപ്പോള്‍

നാഥന്റരുള്‍ നിന്റെ മനസ്സിലില്ലേ

കാക്കാന്‍ സൂക്ഷ്മത, നീ മറന്നീടല്ലേ

വിശപ്പും ദാഹവും അത് വെറുതെയല്ല

വ്രതമൊരു പരിചയെന്നറിയുന്നില്ലേ.

പാപം പിണഞ്ഞതില്‍ പരിതപിക്ക്

പാടെ പൊറുക്കാനായ് ദുആയിരക്ക്

രാവില്‍ തനിച്ചു നീ കരഞ്ഞു തേട്

ഏകന്‍ പൊറുക്കുമെന്നറിഞ്ഞു കൂടേ?

അറിയൂ ദുനിയാവില്‍ സ്ഥിരമല്ലെന്ന്

മരണം ഒരു നാളില്‍ പിടിക്കുമെന്ന്

വരണം മനസ്സുള്ളില്‍ തക്വ്‌വയെന്നും

വലിയ പ്രതിഫലം അതിനാണെന്നും.