നേരമായി

വി.ടി അബ്ദുസ്സലാം

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

ഹ്രസ്വമായൊരായുഷ്‌കാലം

എണ്ണിത്തീരുന്ന നിശ്വാസങ്ങള്‍

കണ്ടുതീരാ കാഴ്ചകളായി ധരണി

തുടുത്തും തളിര്‍ത്തും ഇലപ്പടര്‍പ്പുകള്‍

വിരിഞ്ഞും പിരിഞ്ഞും പുഷ്പവാടികള്‍

പൂതിതീരാ നറുവസന്തങ്ങള്‍

മഴയും മഴവില്ലും, പൊള്ളുന്ന വെയിലും

ഉദിച്ചസ്തമിച്ചുപോയതെത്ര യുഗങ്ങള്‍!

ജനിമൃതി കൊണ്ടതെത്ര ജനകോടികള്‍!

ഇവിടെ നമ്മള്‍ പുണര്‍ന്നും പിരിഞ്ഞും

ഇണങ്ങിയും പിണങ്ങിയും

ജീവിതക്കടല്‍ താണ്ടി മുന്നേറുന്നു.

ആശകള്‍ മിക്കതും ബാക്കിവച്ചൊരു ദിനം

ജീവിത ചക്രം നിലച്ചുപോകും!

ആശിച്ചതൊക്കെയും കിട്ടുന്ന സ്വര്‍ഗത്തി-

നാശവച്ചിന്നതിനു നാം പണിയെടുക്കുക.


കനിയൂ റഹീമേ...

എന്നെയേറെയിഷ്ടമുള്ളോന്‍

എനിക്കേറെയിഷ്ടമുള്ളോന്‍

എന്റെയുള്ളില്‍ ഈമാന്റെ  

വഴിവെളിച്ചം നല്‍കിയോന്‍  

റബ്ബേ, നിന്നെക്കുറിച്ചുള്ള

എന്നോര്‍മകളില്‍

നനവ് വറ്റാതിരിക്കാന്‍,

ക്വല്‍ബിലെ ചിന്തകള്‍

മായാതിരിക്കാന്‍

കാത്തിടേണമെന്നുമെന്നെ.

പാപമുക്തമല്ലെന്‍ ജീവിതമെങ്കിലും

നിന്‍ കൃപാകടാക്ഷം കനിയൂ റഹീമെ.