തകരുന്ന സ്വപ്‌നങ്ങള്‍

സൈദലവി വിളയൂര്‍

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

രാവിന്റെ വിരിമാറില്‍

കരിമ്പടം പുതച്ചുറങ്ങുമ്പോള്‍

ബാക്കിയാവുന്നുണ്ട്

പുലരിയെക്കുറിച്ച്

ഒരിറ്റു പ്രതീക്ഷകള്‍.

പുലര്‍ക്കാല വെട്ടത്തിന്‍

വെണ്‍മയില്‍

ഉണര്‍ന്നെണീറ്റിടും നേരവും

പകലിനെക്കുറിച്ചുണ്ട്

നീണ്ട പ്രതീക്ഷകള്‍.

ഉടുത്തൊരുങ്ങിപ്പുറപ്പെടും സമയവും

തിളങ്ങിടും പ്രതീക്ഷകള്‍

ഊതിക്കാച്ചിയ പൊന്നുപോല്‍.

പിന്നെയെവിടെയോ,

ഒരൊറ്റ നിമിഷത്തിന്‍ പാതിയില്‍

തകരുന്നുവെല്ലാം

ചില്ലു ഗോപുരം പോല്‍.

എത്ര പെട്ടെന്നൊരു

കുഴിമാടം തുറക്കുന്നു;

സ്വരുക്കൂട്ടി വെച്ച

സ്വപ്‌നങ്ങളെ

കുഴിച്ചു മൂടാന്‍!

വീടിന്നകങ്ങളില്‍

ഉയരുന്നു രോദനം,

പിന്നീടു മൗനം

കനത്തിടുന്നു!

ദൈവം വിധിക്കുന്നതല്ലോ

നടക്കുന്നു;

മര്‍ത്യര്‍ക്കതിലൊരു

പങ്കുമില്ല!