ജീവിതയാത്ര

ആബിദ

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

സ്രഷ്ടാവിന്‍ സൃഷ്ടികള്‍ക്കിടയിലെ ശ്രേഷ്ഠത-

യുള്ളൊരു ജീവികളാണ് മര്‍ത്യര്‍

സ്‌നേഹവും സഹനവും ഒരുമയും കരുണയും

കാണിച്ചു ജീവിച്ചിടേണ്ടവര്‍ നാം

അതുകൊണ്ടുതന്നെയീ ജീവിതയാത്രയില്‍

നന്മയെ മാത്രം നീ ലക്ഷ്യമാക്കൂ.

നിന്റെയീ ജീവിത സര്‍വസൗഭാഗ്യങ്ങള്‍

നാഥന്റെ ദാനമാണെന്നറിയൂ.

ഓര്‍ക്കുക ശാശ്വതമായുള്ള ജീവിതം

പരലോക ജീവിതം മാത്രമെന്ന്.

അതിനായ് കൊതിക്കുക ജീവിതയാത്രയില്‍

നന്മകള്‍ ചെയ്യുവാന്‍ മത്സരിക്കൂ.

ക്വുര്‍ആന്റെ വചനങ്ങള്‍, ദൂതന്റെ ചര്യകള്‍

നമ്മെ നയിക്കണം രക്ഷ നേടാന്‍