ദില്ലി കരയുന്നു

ഉസ്മാന്‍ പാലക്കാഴി

2020 മാര്‍ച്ച് 14 1441 റജബ് 19

ദില്ലിയാം തലസ്ഥാന നഗരി കത്തിയെരിയും ഹാലിലാ

തെല്ലുമെ മനുഷ്യത്വമില്ലാ കാടന്മാരുടെ പിടിയിലാ

െകാല്ലുവാനായ് പാഞ്ഞടുക്കും ദുഷ്ടരെന്തൊരു പകയിലാ

തല്ലുകൊള്ളും കൂട്ടരോ തന്‍ ജീവനും കൊണ്ടോടലാ

കൂട്ടമായ് കാട്ടാളവര്‍ഗം എത്തി ദുഷ്ടത കാട്ടിയേ

കിട്ടിയ കല്ലും വടിയും കൊണ്ട് ചോരയൊഴുക്കിയേ

കട്ടിലില്‍ കിടപ്പിലായ വൃദ്ധെയ പിടികൂടിയേ

ചുട്ടുകൊന്ന് നൃത്തമാടി കണ്ട് നാടും ഞെട്ടിയേ

ഒട്ടനേകം കുടിലുകള്‍, കട തീകൊടുത്ത് കരിച്ചവര്‍

വെട്ടിയും വെടിവച്ചുമേറെ ജീവനുമെടുത്തവര്‍

വീട്ടിനുള്ളില്‍ കേറി പെണ്ണിന്‍ മേനിയില്‍ പിടിച്ചവര്‍

വിട്ടുപോകൂ പാക്കിലേക്ക് എന്നുമെ ഗര്‍ജിച്ചവര്‍

മിശ്രയെന്നൊരു ഹിംസ്രജന്തു തുപ്പിയ തീയല്ലയോ

വിശ്രുതമാം ദില്ലിയില്‍ തീ പടര്‍ത്തിയോന്‍ അവനല്ലയോ

മിശ്രഭോജനമായി സങ്കികള്‍ മര്‍ത്യമാംസം പച്ചയായ്

മുസ്‌ലിം ചോരക്കായി നാവും നീട്ടിയോടിപ്പാച്ചിലായ്

കണ്ണുകള്‍ അടച്ചു സര്‍ക്കാര്‍ കണ്ടതില്ലവരൊന്നുമെ

കണ്ണുനീരില്‍ മുങ്ങി പീഡിതര്‍, ഇല്ല അഭയമതെങ്ങുമെ

എണ്ണുവാന്‍ കഴിയില്ല കുടിലത, മാപ്പതില്ലവര്‍ക്കൊന്നുമെ

എണ്ണമറ്റ കാലമൊന്നും വാഴുകില്ലിവിടാരുമെ