അല്ലാഹുവില്‍ അഭയം

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

അഖിലത്തിന്നധിപനാം അല്ലാഹുവിന്നെ

അറിഞ്ഞാരാധനക്കുര ചെയ്തു നാഥന്‍

അതിനായയച്ചല്ലോ കാരുണ്യ ദൂതരെ

ആലം മുഴുക്കെ അറിയിച്ചിടുവാന്‍

(അഖില)

പ്രപഞ്ചത്തിന്‍ നാഥനാം പരമോന്നതന്റെ

പരിശുദ്ധ നാമങ്ങള്‍ പതിവായ് പറഞ്ഞ്

പ്രാര്‍ഥന ഉപരിയിലേക്കുയര്‍ന്നാല്‍

പരിഹാരമുറപ്പെന്നറിഞ്ഞുവെക്കൂ

(അഖില)

മാനവരാശി തന്‍ ജീവിത വഴിയില്‍

മോഹഭംഗങ്ങള്‍ വന്നുഭവിക്കുമ്പോള്‍

മറുവഴികള്‍ തേടി പോകരുതേ എന്ന്

മാനവരോടായ് മൊഴിഞ്ഞു നബീ

(അഖില)

പോരിശ പാടി നടക്കുന്നു മണ്ണില്‍

പ്രാര്‍ഥന മാറി പോകുന്നു പാരില്‍

പാപികളായ് മാറുന്നു മഹിയില്‍

പാപമോചനവുമകലുന്നു വിണ്ണില്‍

(അഖില)

ആലിമുല്‍ഗൈബേ നിന്‍ തിരുസവിധത്തില്‍

ആലംബഹീനരാം ഞങ്ങളില്‍ നിന്നും

അരുതായ്മകള്‍ വന്നാല്‍ അറിഞ്ഞു നീ തന്നെ

ആഗ്രഹം പോലെ പൊറുത്തുനല്‍കല്ലാ