യുവതയോട്

സ്വാദിഖ് ബിന്‍സലീം

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

വരൂ... വരൂ... യുവാക്കളേ 

നമുക്കു കൈകള്‍ കോര്‍ത്തിടാം

വിപത്തിനെ തടുത്തിടാം

വരിച്ചിടാം ഗുണത്തിനെ

കലാപമല്ല ജീവിതം

കടമയാണതോര്‍ക്കണം

കരിഞ്ഞുണങ്ങി ഇതളടര്‍ന്ന്

എരിഞ്ഞമര്‍ന്നിടുന്നുവോ?

ഇഴയടുപ്പമേറ്റി നമ്മള്‍

ഇതളുകോര്‍ത്ത് നില്‍ക്കണം

ഇഴയകറ്റിടാന്‍ വരുന്ന

ലഹരിയെ തുരത്തണം

അണയുമാത്മസൗഖ്യമോര്‍ക്ക

അവിഹിതത്തിന്‍ മാര്‍ഗമില്‍

ഇണകള്‍ മാത്രമാകണം

തുണയതിന്റെ മാര്‍ഗമില്‍

കടമെടുത്ത മുതലുകള്‍ 

കൊടുത്തു നമ്മള്‍ വീട്ടണം

ഹ്രസ്വമാണീ ജീവിതം

അതിരുകള്‍ നാം കാക്കണം

കരങ്ങള്‍ കോര്‍ത്തു നില്‍ക്കണം 

മനസ്സു ചേര്‍ത്തു വാഴണം

ഐക്യമോടെ ഒത്തുനിന്ന് 

നാടിനെ നാം കാക്കണം

കുത്തഴിഞ്ഞിതെത്തിനോക്കും 

കുറ്റകൃത്യമൊക്കെയും

എത്തിടാതെ കാത്തിടാം 

വരൂ... വരൂ... യുവാക്കളേ

യുഗാന്തരങ്ങളേറെ മുന്നെ 

വരച്ചുവെച്ച പാതയില്‍

യുവത്വത്തിന്റെയൂര്‍ജമാല്‍ 

പുതു വിപ്ലവം രചിച്ചിടാം