വിശുദ്ധ മക്ക

അബ്ദുല്‍ അഹദ് മണലായ

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

അനുഗ്രഹമേറിയ നാട് മക്ക

അമ്പിയ രാജന്‍ പിറന്ന മക്ക

മുമ്പിബ്‌റാഹീമ് വന്ന മക്ക

ഇമ്പമാല്‍ ദീന് വളര്‍ന്ന മക്ക

ഉലകത്തിന്‍ കേന്ദ്രമായുണ്ടവിടെ

തലയെടുപ്പുള്ള വിശുദ്ധ ഗേഹം

ഏറെ സുരക്ഷിതമാണവിടം

ഏകന്റെ കാവലതുള്ള കേന്ദ്രം

ആനപ്പടയുമായ് വന്നൊരിക്കല്‍

കഅ്ബ തകര്‍ക്കുവാനബ്‌റഹത്ത്

അബാബീല്‍ പക്ഷിക്കൂട്ടങ്ങളാലെ

അല്ലാഹു പാടെ തകര്‍ത്തവരെ

സംസം എന്ന പുണ്യ തീര്‍ഥമുണ്ട്

മക്കയിലിന്നും ഒരത്ഭുതമായ്

ഹാജറാ ബീവിയും പൂമകനും

വന്നണഞ്ഞുള്ളൊരു പുണ്യനാട്

സ്വഫായും മര്‍വായും ഇന്നുമുണ്ട്

റബ്ബിന്റെ ചിഹ്നമായ് നില്‍പതുണ്ട്