അന്ത്യനാള്‍

ഉസ്മാന്‍ പാലക്കാഴി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

(രീതി: ഹക്കാന കോനമറാല്‍...)

ഇക്കാണും ലോകമമൈത്തുള്ളോനാം ജല്ലജലാലായോന്റെ നാമം വാഴ്ത്തിടാം

ഈമാന്റെ വെണ്‍മയാലെ ക്വല്‍ബിന്നകത്തളത്തെ ശോഭിതമാക്കി മാറ്റിടാം

 

മൗത്തായിപ്പോയി നാമം മയ്യിത്തായ് മാറും മുമ്പ് നിയ്യത്ത് നേരെയാക്കുവിന്‍

നാമൂസ് വേണ്ട തീരെ നാളേക്കു വേണ്ടിയമല്‍ ചെയ്ത് നജാത്ത് നേടുവിന്‍

 

ഹക്ക്വായ നാള് വരും ഇക്കാണും ഭൂമിയിത് പക്കാപരത്തുമിറയോന്‍

ആളും തീ ബഹ്‌റിലന്ന് ഉതിരും നുജൂമ് കുല്ലും ഓടും ഭയത്തിലായിന്‍സാന്‍

 

ദിക്കായ ദിക്കുകളില്‍ നിന്നാകെ മര്‍ത്യകുലം വെപ്രാളമോടെ വെളിവാം

സൂറെന്ന കാഹളത്തിലൂതുന്ന സൗത്തുയര്‍ന്നാല്‍ കാഴ്ചകളേറെയജബാം

 

പരനെ മറന്ന് പരലോകത്തിനായി പണി ചെയ്യാതെ പാരിലലയാന്‍

പൂതി പെരുത്ത പരുവത്തിലിഹത്തിലിട പെട്ടോട്ടമാണ് മനുജന്‍

 

തരമാല്‍ ദുനൂബിലേറി ദുനിയാ സുഖം നുകര്‍ന്ന് മനിതര്‍കള്‍ നാശമടവായ്

താനെന്തിനാണിവിടെ ഇന്‍സായ് പിറന്നതെന്ന ലക്ഷ്യം മറന്നു വസിപ്പായ്

 

തിരുത്വഹാ ദൂതരന്ന് അറിവിത്ത സല്‍വഴിയില്‍ നാമൊത്ത് നീങ്ങുവതെന്നാല്‍

തരുമേ തആലയവന്‍ ഖൗഫാകെ നീക്കിയംന് തൗഫീക്വ് നല്‍കുമതിനാല്‍

 

കരയുന്ന ക്വല്‍ബതുമായ് കൈകളുയര്‍ത്തി നമ്മള്‍ കാരുണ്യത്തിന്നിരന്നിടാം

കദനങ്ങള്‍ കാണുമേകന്‍ കനിവാലെ കൈപിടിച്ച് കരകേറ്റുമാശ വെച്ചിടാം