നാഥന്റെ മുമ്പില്‍

അഫിദ മാലിക്

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

നാളേക്കു വേണ്ടി നാം ചെയ്തതെന്ത്?

നന്നായി നാമൊന്ന് ചിന്തിക്കണം!

ഈ ലോക ജീവിതപ്പൊലിമ കണ്ട്

ഇറയോന്റെ കല്‍പന മാറ്റിവെച്ചോ?

നന്മകള്‍ ചെയ്തിടാന്‍ മത്സരിച്ചോ?

തിന്മയിലാണ്ടു സ്വയം നശിച്ചോ?

നാഥന്റെ മുമ്പില്‍ നാം നില്‍ക്കുമന്ന്

നെഗളിപ്പു കാട്ടാതെയേകരായി

അവിടെ നാം രക്ഷനേടേണമെങ്കില്‍

അല്ലാന്റെ കല്‍പന കാത്തിടേണം