ത്യാഗസ്മരണ

ഉസ്മാന്‍ പാലക്കാഴി

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

((രീതി: അഹദോന്റെ തിരുനാമം)

അഹദോന്റെ തിരുകല്‍പന നടപ്പിലാക്കിടുവാനായ്

പിതാവും പൂമകനുമന്നൊരുക്കമായി-റബ്ബിന്‍

തിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ തിടുക്കമായേ

പതിറ്റാണ്ടുകള്‍ കാത്തു കാത്തിരുന്നിട്ടവസാനം

കനിഞ്ഞേകിയ പൂമകനെ ബലി നല്‍കുവാന്‍-തന്നില്‍

ഒരുദിനം ഇലാഹിന്റെ വിധിയെത്തിയേ

കനിമോനെ വിൡക്കുന്നു ഖലീലുല്ല പറയുന്നു

ബലി നല്‍കാന്‍ ഇലാഹിന്റെ വിധിയുണ്ടല്ലോ-നിന്റെ

അഭിപ്രായം പറയൂ നീ അരുമ മോനേ

ഇലാഹിന്റെ വിധിയെങ്കില്‍ ബലിയാകാനൊരുക്കം ഞാന്‍

ക്ഷമാലുവായ് പ്രിയ ബാപ്പാക്കിവനെ കാണാം-റബ്ബിന്‍

പൊരുത്തം നേടിടുവാനായ് അറുക്കു ബാപ്പാ

ഇരുപേരും നടക്കുന്നു മിനായില്‍ ചെന്നണയുന്നു

ചിതറാത്ത മനത്താലെ ദുആ ചെയ്യുന്നു-നാളെ

സുബര്‍ക്കത്തില്‍ കടക്കാനായ് കൊതിച്ചീടുന്നു

ഇസ്മാഈല്‍ കിടക്കുന്നു പതറാതെ പിതാവതാ

കനിമോന്റെ കഴുത്തിലായ് കത്തിവെക്കുന്നു-ഇബ്‌റാഹീം

നബിയപ്പോള്‍ പറയുന്നു ബിസ്മില്ലാഹി

അതാ ആ സമയം ഒരശരീരി മുഴങ്ങുന്നു

ഇബ്‌റാഹീം വിജയിച്ചു പരീക്ഷണത്തില്‍- മകനെ

ഒഴിവാക്കി മൃഗത്തെ നീ ബലിയറുക്കൂ