കുടിനീര്‍

ഉസ്മാന്‍ പാലക്കാഴി

2019 ഏപ്രില്‍ 06 1440 റജബ് 29

ജലാശയങ്ങള്‍ വറ്റിവരണ്ടു 

കുടിനീരിന്നായ് നെട്ടോട്ടം

കലാപമുണ്ടാക്കിടുമോ നാട്ടില്‍ 

നീരിന്‍ പേരില്‍ ആള്‍ക്കൂട്ടം?

പ്രളയക്കാലം വെള്ളത്താലെ 

കഷ്ടതയേറെ സഹിച്ചല്ലോ

പുളയുന്നിന്ന് പൊള്ളും ചൂടില്‍ 

ഉള്ളില്‍ ഭീതി നിറഞ്ഞല്ലോ

കുന്നും മലയും കാടും നമ്മള്‍

ഇല്ലാതാക്കാന്‍ തുനിയുന്നു

അന്നം നല്‍കും പാടം തൂര്‍ത്ത്

കെട്ടിടവും പണി തീര്‍ക്കുന്നു

കരയില്ലല്ലോ പുഴയിലെ വെള്ളം

നേരെ കടലില്‍ ചേരുന്നു

കരയും നമ്മള്‍ പുഴയെ നോക്കി

വറ്റി വരണ്ടു കിടക്കുമ്പോള്‍

കൊല്ലും കൊലയും ചതിയും കാട്ടും

മര്‍ത്യാ നന്നായിടു വേകം

എല്ലാമറിയും നാഥന്‍ മുമ്പില്‍

തെറ്റുകളേറ്റു പറഞ്ഞിടുവിന്‍

ആകാശത്തില്‍ നിന്നും വെള്ളം

വര്‍ഷിക്കുന്നോനവനല്ലോ

ആശിച്ചേറെ ഭയന്നും നമ്മുടെ

തേട്ടം അവനോടാകേണം.