ശവപ്പെട്ടിയിലെ നവവരന്‍

റിസാലുദ്ദീന്‍ എം.എം, ബഹ്‌റൈന്‍

2019 ജനുവരി 12 1440 ജുമാദല്‍ അവ്വല്‍ 06

നവവരന്‍ ശവപ്പെട്ടിയില്‍ യാത്രചെയ്യുന്നു

നാലുപാടും നിന്ന് കൂവുന്നു കൂട്ടുകാര്‍

നെറ്റിചുളിച്ചുപോയ് കാണുവോരൊക്കെയും

നാറ്റമടിക്കുന്നു, ലജ്ജിക്ക മലനാടേ!

നെറികേട് കാട്ടുവാനൊട്ടും മടിയില്ല

നെഗളിപ്പില്‍ ചെയ്യുന്നതെന്തെന്നറിയില്ല

നാട്ടുകാര്‍ വീട്ടുകാരൊക്കെയും നാണിച്ചു

നീണ്ടുനിവര്‍ന്നവനങ്ങു കിടപ്പല്ലോ!

അല്ലല്ലവര്‍ക്കിതെന്തു പറ്റിയഹോ?

അല്ലലില്ലാതെ വളര്‍ന്നതിന്‍ ദോഷമോ?

ആഭാസംകാട്ടുന്ന വേളയോ കല്ല്യാണം

ആരുടെ മാതൃകയുണ്ടിതില്‍ ചൊല്ലണം

കൂട്ടുദോഷമിത്, കൂട്ടുകാരൊപ്പിക്കും

കാട്ടാന്തരങ്ങള്‍ക്ക് കൂട്ടുനില്‍പെന്തിന്?

ഫാഷനായ് മാറിയോ ഇത്തരം വേലകള്‍

പേക്കൂത്തുകള്‍ മാറി മാറി വരുന്നുവോ?

അരുതെന്നു ചൊല്ലുവാനാരുമില്ലെന്നോ?

അറിയുക നല്ലതിനല്ലയീ നാട്യങ്ങള്‍.