കേരള സ്വൂഫികളുടെ അടിസ്ഥാന വിശ്വാസങ്ങള്‍
സലീം പട്‌ല
ഋജുവായ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ എത്രമാത്രം വലിയ അബദ്ധത്തിന്റെ ചവറ്റുകൂനയിലാണ് ചെന്ന് വീഴുക എന്നതിന്റെ വസ്തുനിഷ്ഠമായ ഉദാഹരണമാണ് സ്വൂഫിസം. സ്വൂഫിസത്തിന്റെ വികലവിശ്വാസങ്ങളെ തിരിച്ചറിയാന്‍ അവരുടെ അധ്യാപനങ്ങള്‍ അല്‍പമൊന്ന് പരിശോധിച്ചാല്‍ മതി. മലയാള സ്വൂഫീ സാഹിത്യങ്ങളിലൂടെ ഒരു ഹൃസ്വപ്രയാണം.

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍
പത്രാധിപർ
ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച—കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല.
Read More
പ്രവാചകചര്യ പിന്‍പറ്റല്‍ നിര്‍ബന്ധം
അലി ഗശ്ശാന്‍
ഇമാം ശാഫിഈ തന്റെ രിസാലയില്‍ പറയുന്നു: ''ദിക്‌റുല്ലാഹി എന്നാല്‍ കിതാബ് അഥവാ ക്വുര്‍ആനാണ്. ദിക്‌റുല്‍ ഹിക്മത് എന്നതിനെപ്പറ്റി ക്വുര്‍ആനില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹിക്മതെന്നാല്‍ റസൂലുല്ലാഹിﷺയുടെ സുന്നത്താകുന്നു. ഇതാണ് അല്ലാഹുവിന്റെ വാക്കുകളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്.
Read More
മുറിഞ്ഞുപോകാത്ത പ്രതിഫലം
എസ്.എ ഐദീദ് തങ്ങള്‍
ജനങ്ങളെ സത്യപാതയില്‍േക്ക് ക്ഷണിക്കല്‍ മഹത്തായ കര്‍മമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. അതിന്റെ പുണ്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ പ്രവാചകതിരുമേനിﷺയുടെ ഈ വചനങ്ങള്‍ മതിയാകുന്നതാണ്. നബിﷺ അലി(റ)വിനോട് പറഞ്ഞു: ''അല്ലാഹു തന്നെയാണ് സത്യം! നീ കാരണത്താല്‍ ഒരാള്‍ക്ക് അല്ലാഹുസന്‍മാര്‍ഗം നല്‍കിയാല്‍..
Read More
സാമിരിയുടെ കുതന്ത്രം
ഹുസൈന്‍ സലഫി, ഷാര്‍ജ
എല്ലാവിധ സദുപദേശങ്ങളും ഉള്‍കൊള്ളുന്ന വേദഗ്രന്ഥമാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയത്. അല്ലാഹു പലകകളില്‍ എഴുതി നല്‍കി എന്നാണ് പറഞ്ഞത്. ആ പലകകള്‍ എങ്ങനെയായിരുന്നുവെന്നോ, അല്ലാഹു എങ്ങനെയാണ് എഴുതിയത് എന്നോ, എപ്രകാരമാണ് അത് മൂസാനബി(അ)ക്ക് കൈമാറിയത് എന്നോ ക്വുര്‍ആനോ സുന്നത്തോ...
Read More
ദുരന്തങ്ങളില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്
ശമീര്‍ മദീനി
മനുഷ്യരെ ഭീതിയിലും അസ്വസ്ഥതയിലുമാക്കുന്ന പലതരം ദുരന്തങ്ങളും അനിഷ്ട സംഭവങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട്. ഈയടുത്ത് ലോകം മുഴുവന്‍ ശ്വാസമടക്കി പ്രാര്‍ഥനകളോടെ കാതോര്‍ത്ത ഒരു ദുരന്ത വാര്‍ത്തയായിരുന്നു തായ്‌ലന്റിലെ 'താംലുവാങ്' ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളുടെയും അവരുടെ കായിക പരിശീലകന്റെയും വാര്‍ത്ത..
Read More
നിരത്ത് നിയമങ്ങള്‍
മുസാഫിര്‍
മോട്ടോര്‍ വാഹന നിയമങ്ങളുടെ ഒരു പ്രധാന ഭാഗമായ നിരത്തുനിയമങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. കാല്‍നടക്കാര്‍ റോഡിന്റെ വശംചേര്‍ന്ന് നടക്കണം. ഫുട്പാത്തുണ്ടെങ്കില്‍ അവയിലൂടെ മാത്രമെ റോഡ് മുറിച്ചുകടക്കാവൂ. വാഹനങ്ങള്‍ ഓടിക്കുന്നവരും നിയമങ്ങള്‍ അനുസരിക്കണം. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:..
Read More
വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും..
യൂസുഫ് സാഹിബ് നദ്‌വി
ദയദീനമായിരുന്ന മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് വക്കംമൗലവി അതിയായി ആഗ്രഹിച്ചു. ശക്തമായ ബോധവല്‍ക്കരണമാണ് പരിഹാരമെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ആവശ്യത്തിനാണ് 1906 ജനുവരി ഒന്നുമുതല്‍ 'മുസ്‌ലിം' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം കൂടി ആരംഭിച്ചത്.
Read More
മരണ ശേഷക്രിയകള്‍
വെള്ളില പി. അബ്ദുല്ല
മയ്യിതിനെ മറമാടിയെന്നാല്‍ പിന്നെ; തെറ്റായ ആചാരം പലതും തന്നെ; ചെയ്യുന്ന കാഴ്ച കണ്ടിടാമെ പൊന്നെ; നിര്‍ത്തേണ്ടതാണിതൊക്കെയുടനെ തന്നെ; 'മുഖത്തെഴുത്ത്' എന്ന ഒരു പതിവുണ്ട്; പലനാട്ടിലും പല രീതിയില്‍ നടപ്പുണ്ട്; ചില നാട്ടില്‍ മുസ്‌ല്യാര്‍ മയ്യിതിന്റെ കവിളിലായ്; വിരലിന്റെ അഗ്രം കൊണ്ട് തഹ്‌ലീല്‍ എഴുതലായ്
Read More
നേര്‍ച്ചക്കാരുടെ കോഴിയും ആയില്യത്തിലെ കല്ലന്‍ മുളയും
മര്‍യം ഹിബ യൂസുഫ്
'എന്റെ മുഹ്‌യിദ്ദീനേ...' എന്ന നിലവിളി കേട്ടാണ് ഞാന്‍ വീടിനു പുറത്തേക്കിറങ്ങിയത്. എനിക്കന്ന് പ്രായം ആറ് അല്ലെങ്കില്‍ ഏഴ് വയസ്സ്. കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും വല്യുമ്മയുടെ ആ അട്ടഹാസത്തിനു പിന്നിലെ കാരണം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു...
Read More
ബലിപെരുന്നാള്‍
ഉസ്മാന്‍ പാലക്കാഴി
ഈദുല്‍ അദ്ഹാ വന്നല്ലോ; ആഘോഷത്തിന്‍ ദിനമല്ലോ; പുത്തനുടുപ്പു ധരിച്ചീടാം; നിസ്‌കാരത്തിനു പോയീടാം; ഇബ്‌റാഹീം നബിയെന്നോരും; മകനാം ഇസ്മാഈല്‍ നബിയും; ജീവിതപാതയില്‍ നേരിട്ട; ത്യാഗം നമ്മള്‍ ഓര്‍ക്കേണം; ഇസ്മാഈലാം പൂമോനെ; ബലിനല്‍കാനായ് അല്ലാഹു; കല്‍പന നല്‍കിയ നേരത്ത്; ഇബ്‌റാഹീം നബി മകനോടായ്..
Read More
സനാഥരായ അനാഥകള്‍
ഇബ്‌നു അലി എടത്തനാട്ടുകര
ആ കണ്ണുകള്‍ എവിടെയോ കണ്ട് പരിചയമുള്ളത് പോലെ തോന്നി. ആ വെളുത്തുതുടത്ത മുഖം ഒന്നാകെയും. കട്ടിലിന്റെ നാലിലൊന്നിലേക്ക് ചുരുങ്ങിയാണയാള്‍ കിടക്കുന്നത്. വളഞ്ഞ് ചുരുങ്ങി കിടക്കയിലെ പുതപ്പിനുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു അയാള്‍. ഒരു ഭാഗം തളര്‍ന്നു കിടക്കുന്ന അയാളെ സ്ഥാപനത്തിന്റെ മാനേജര്‍ പരിചയപ്പെടുത്തി; ..
Read More