റമദാന്‍ വ്രതം വിധിവിലക്കുകള്‍
ശൈഖ് മുഹമ്മദ്ബ്‌നു സ്വാലിഹ് അല്‍ ഉഥൈമീന്‍
''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (ക്വുര്‍ആന്‍ 2:183). അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ ആരാധിക്കുകയെന്നതാണ് വ്രതം നിര്‍ബന്ധമാക്കിയതിലൂടെ ഉദ്ദേശിക്കപ്പടുന്നത്. തക്വ്‌വ എന്നാല്‍ നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും കല്‍പനകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യലാണ്.

2018 മെയ് 19 1439 റമദാന്‍ 03

ധൂര്‍ത്തിന്റെ നോമ്പുതുറക്ക് കടിഞ്ഞാണിടുക
പത്രാധിപർ
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളില്‍ നിന്നും വികാരപൂര്‍ത്തീകരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരു കര്‍മമാണ് ഇസ്‌ലാമിലെ വ്രതം. വ്രതാനുഷ്ഠാനം ദോഷബാധയെ സൂക്ഷിക്കുന്നതിന്ന് വിശ്വാസികളെ സജ്ജമാക്കുന്നു. ദൈവഹിതത്തെ മാത്രം മാനിച്ചുകൊണ്ട് ആഹാരപാനീയങ്ങള്‍ വെടിയുകയും..
Read More
സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍
അബ്ദുല്‍മാലിക് സലഫി
ഓണ്‍ലൈനിലായാലും ഓഫ്‌ലൈനിലായാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇടപെടലുകള്‍ മാന്യമായിരിക്കണം. പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. അതിനെ നശിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലെ അനാവശ്യ സാന്നിധ്യം മാത്രം മതിയാവും. സോഷ്യല്‍ മീഡിയ കാലത്തെ റമദാനിനൊരു മാര്‍ഗരേഖ...
Read More
ബയ്യിന (വ്യക്തമായ തെളിവ്)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു പറയുന്നു: (വേദക്കാരില്‍ പെട്ട സത്യനിഷേധികള്‍ ആയിട്ടില്ല) അതായത് ജൂതരും ക്രിസ്ത്യാനികളും ആയിട്ടില്ല, (ബഹുദൈവ വിശ്വാസികളും) മറ്റു സമൂഹങ്ങളില്‍ പെട്ടവരും (വേറിട്ട് പോരുന്നവര്‍) ആയിട്ടില്ല, അവര്‍ നിലകൊള്ളുന്ന വഴികേടില്‍ നിന്നും വിട്ടുപോന്നില്ലെന്ന് മാത്രമല്ല, ആ വഴിപിഴവില്‍ തന്നെ..
Read More
മദ്‌യനില്‍ എത്തുന്നു
ഹുസൈന്‍ സലഫി, ഷാര്‍ജ
ദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു...
Read More
വ്രതം തിന്മകളെ തടുക്കുന്ന പരിച
ശമീര്‍ മദീനി
മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരി വിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം..
Read More
റമദാന്‍ മാസത്തിന്റെ പ്രത്യേകതകള്‍
അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
റമദാന്‍ പതിനേഴിന്ന് ബദ്‌രീങ്ങളുടെ ആണ്ട് എന്ന പേരില്‍ വലിയ സദ്യയൊരുക്കുന്നതും പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുന്നതും തീര്‍ത്തും അനാചാരമാണ്. ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ച നേരുകയും അവരോടു പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു! ഇവയല്ലാം യഥാര്‍ഥത്തില്‍ ബദ്‌രീങ്ങള്‍ക്കുള്ള ഇബാദത്താണ്..
Read More
നോമ്പും പുകവലിയും
ഹംസ ജമാലി
ഭയഭക്തിയും ഉത്തമമായ സംസ്‌കാരവും നേടിയെടുക്കാനുള്ള ശ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. നോമ്പ് ജീവിതത്തെ ചിട്ടപ്പെടുത്തുക വഴി ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍നിന്നും മുക്തമാക്കുന്നതില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നതാണ്. നോമ്പിലൂടെ മനുഷ്യന്‍ ഇത്തരം ദുശ്ശീലങ്ങളുമായുള്ള ബന്ധം..
Read More
പൊതുശല്യത്തിനെതിരെ
മുസാഫിര്‍
ഇന്ത്യന്‍ പീനല്‍കോഡില്‍ പൊതുജനശല്യത്തെ നിര്‍വചിച്ചിരിക്കുന്നത് 'പൊതുജനങ്ങള്‍ക്ക് പൊതുവില്‍ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഒരു കൃത്യം അഥവാ കൃത്യവിലോപം' എന്നാണ്. പൊതുജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തുന്നത് പൊതുജന ശല്യമാണ്...
Read More
കേരളം എങ്ങോട്ട്?
വായനക്കാർ എഴുതുന്നു
'കേരളം എങ്ങോട്ട്?' എന്ന പേരില്‍ 'നേര്‍പഥം' ലക്കം 18ല്‍ വന്ന ലേഖനം ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്. എന്തിന്റെയും കൂടെക്കൂടികളായി നാം മാറിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം എന്ന സല്‍പേരൊക്കെയുണ്ടെങ്കിലും മലയാളി സ്ത്രീപുരുഷന്മാര്‍..
Read More
റമദാനിലെ ഭക്ഷണം
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
പെട്ടെന്ന് ദഹിക്കുന്നതും അന്നജ സമൃദ്ധവുമായ അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവകൊണ്ടുണ്ടാക്കിയ നൂലപ്പം, പത്തിരി, അപ്പം, പുട്ട്, ചപ്പാത്തി എന്നിത്യാദി വിഭവങ്ങള്‍ പെട്ടെന്ന് ഊര്‍ജം നല്‍ക്കുന്നു. എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും എരിവുള്ള വിഭവങ്ങളും കഴിയുന്നതും ഒഴിവാക്കുക..
Read More
സ്വാബിറിന്റെ നോമ്പ്
ഉസ്മാന്‍ പാലക്കാഴി
സ്വാബിര്‍ സമര്‍ഥനും മിടുക്കനുമായ ഒരു ബാലനാണ്. ഉപ്പയുടെയും ഉമ്മയുടെയും കൂടെ നമസ്‌കരിക്കുവാന്‍ അവന് വലിയ താല്‍പര്യമാണ്. സ്‌കൂളില്‍ പോയാലും തിരിച്ചുവന്നാലും അവന്‍ നമസ്‌കാരം ഒഴിവാക്കാറില്ല. അങ്ങനെയിരിക്കവെയാണ് നോമ്പുകാലം വന്നത്. വീട്ടിലുള്ളവരെല്ലാം നോമ്പ് നോല്‍ക്കുന്നതുപോലെ..
Read More
റമദാനിന്നമ്പിളി
വെള്ളില പി. അബ്ദുല്ല
അല്ലാഹുവിന്‍ നാമം മഹത്തരമാണേ; ആ നാമമില്‍ ഞാന്‍ കൃതി തുടങ്ങുകയാണേ; സ്‌തോത്രങ്ങളഖിലം അവനുതന്നെയാണേ; അവനോ പ്രപഞ്ചത്തിന്റെ അധിപനുമാണേ; തിരുനബിയിലായ് ചൊല്ലുന്നു ഞാന്‍ സ്വലാത്ത്; ഇബ്‌റാഹീം നബിയുടെ പേരിലുള്ള സ്വലാത്ത്; ഗുണം പലത് നേടാനുള്ളതാണ് സ്വലാത്ത്
Read More