ആത്മീയ ചൂഷണം, അതിവാദം, അനുഷ്ഠാന തീവ്രത, ഇസ്‌ലാം

സുഫ്‌യാന്‍ അബ്ദുസ്സലാം

അനുഷ്ഠാനങ്ങളിലെ കണിശതയും അനുഷ്ഠാന തീവ്രതയും രണ്ടും രണ്ടാണ്. കണിശത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തീവ്രത അപലപിക്കപ്പെടേണ്ടതുമാണ്. കണിശതയുടെ അടിസ്ഥാനം പ്രമാണങ്ങളാണ്. തീവ്രതയുടെ ആധാരം പ്രമാണങ്ങള്‍ക്കുള്ള മനുഷ്യനിര്‍മിത വ്യാഖ്യാനങ്ങളാണ്. പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടു വന്നിട്ടുള്ള അറിവുകളിലൂടെ ജീവിതം ക്രമപ്പെടുത്താനുള്ള ഒരു മുസ്‌ലിമിന്റെ തീരുമാനത്തെ ആദര്‍ശ കണിശത എന്നും അനുഷ്ഠാനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന സൂക്ഷ്മതക്കും കണിശതക്കും അനുഷ്ഠാനങ്ങളിലെ കണിശത എന്നുമാണ് പറയേണ്ടത്.

Read More

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

മുഖമൊഴി

സൗമ്യത സത്യവിശ്വാസിയുടെ അടയാളം

പത്രാധിപർ

സൗമ്യതയും സന്മനസ്സുമുള്ളവരായിരിക്കണം സത്യവിശ്വാസികള്‍. സത്യമത പ്രബോധകര്‍ ഈ ഗുണത്തില്‍ മികച്ചുനില്‍ക്കുന്നവരുമാകണം. ദൈവിക വചനങ്ങള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ വാക്കിലും പ്രവൃത്തിയിലും സൗമ്യതയും വിനയവും പ്രകടിപ്പിക്കുന്നവരായിരിക്കണം.

Read More
സമകാലികം

ഇറാന്‍: ഭരണകൂട അഴിമതിയുടെ ദുരന്ത മുഖം

യൂസുഫ് സാഹിബ് നദ്‌വി

പെട്രോളിയം, ഇരുമ്പ്, ഗന്ധകം, ചെമ്പ്, ക്രോമൈറ്റ്, കറുത്തീയം തുടങ്ങിയ പ്രധാന ധാതുനിക്ഷേപങ്ങള്‍ സുലഭമായുള്ള പ്രമുഖ രാജ്യമാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍. ഭൂമുഖത്തെ ഏക സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രമെന്നാണ് ഇറാനോട് അഭിനിവേശവും ആരാധനാ മനോഭാവവുമുള്ള..

Read More
വിമര്‍ശനം

നവോത്ഥാന വിരോധികളുടെ ദുരാരോപണങ്ങള്‍

മൂസ സ്വലാഹി, കാര

'മുജാഹിദ് നവോത്ഥാനത്തിലെ തൗഹീദ് ചിന്തകള്‍' എന്ന പേരില്‍ 2017 നവംബര്‍ 1-15 ലക്കം സുന്നി വോയിസില്‍ വന്ന ഒരു ലേഖനം വായിക്കാനിടയായി. കാര്യക്ഷമമായി മത പ്രബോധനം നടത്തുന്നവരെയും സമുദായ രാഷ്ട്രീയ നേതൃത്വത്തില്‍ മുന്‍നിരയിലുള്ളവരെയും ശക്തമായി..

Read More
ക്വുർആൻ പാഠം

വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ആത്മീയത

ശമീര്‍ മദീനി

മതവും ആത്മീയതയും മനുഷ്യന് ശാന്തിയും സമാധാനവും സമ്മാനിക്കുന്നതാണ്. ശരിയായ ആത്മീയതയിലൂടെ മനസ്സിന്റെ നീറ്റലും വേദനയും അകറ്റാന്‍ സ്രഷ്ടാവിലേക്ക് അടുക്കുവാനും സാധിക്കും. ആത്യന്തികമായ ശാന്തിയും സ്വസ്ഥതയും അതിലാണ്. മദ്യം, മറ്റു ലഹരിപദാര്‍ഥങ്ങള്‍,..

Read More
ഹദീസ് പാഠം

ലോണുകള്‍ മാടിവിളിക്കുന്ന ലോകം

ഉസ്മാന്‍ പാലക്കാഴി

ചെറുതോ വലുതോ ആയ കടബാധ്യതയില്ലാത്ത ആളുകള്‍ വളരെ വിരളമാണല്ലോ. നിത്യവൃത്തിക്കും ചികിത്സക്കും ഭവനനിര്‍മാണത്തിനും കച്ചവടത്തിനും കൃഷിക്കും വാഹനങ്ങള്‍ വാങ്ങാനുമൊക്കെയായി വ്യക്തികളില്‍നിന്നും ബാങ്കുകളില്‍നിന്നും കടമെടുക്കാത്തവരെ കണ്ടെത്താന്‍ പ്രയാസം.

Read More
ക്വുര്‍ആന്‍ ദര്‍ശനം

അല്‍ഫലഖ് (പുലരി)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ അധ്യായം പൊതുവായും പ്രത്യേകമായും ഉള്ള എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷ തേടുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ്. ഉപദ്രവം ഭയപ്പെടേണ്ട, യാഥാര്‍ഥ്യമുള്ള ഒന്നാണ്. മാരണമെന്നതിനും അതില്‍ നിന്നും, അതിന്റെ ആളുകളില്‍ നിന്നും രക്ഷ തേടണമെന്നതിനും ഇതില്‍ തെളിവുണ്ട്...

Read More
ചരിത്രപഥം

സദൂമുകാരുടെ ദുരന്തപര്യവസാനം

ഹുസൈന്‍ സലഫി, ഷാര്‍ജ

മലക്കുകള്‍ ലൂത്വ് നബി(അ)യോട് പറഞ്ഞതെന്താണെന്ന് കാണുക: ''നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്റെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു:താങ്കള്‍ ഭയപ്പെടുകയോ..

Read More
നിയമപഥം

എന്താണ് മൗലികാവകാശങ്ങള്‍?

മുസാഫിര്‍

നിങ്ങള്‍ അടുത്ത വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. ഒരു പ്രത്യേകതരം സിലബസാണ് നിങ്ങള്‍ പഠിക്കുന്നത്. നിങ്ങള്‍ പഠിക്കുന്ന പാഠ്യഭാഗങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്നു. അവരെല്ലാം ഒരേ പരീക്ഷ എഴുതുന്നു. ഒരേ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്നു.

Read More
കാഴ്‌ച

ചങ്ങാതി നന്നായാല്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

ഒരു ദിവസം ജുമുഅ നമസ്‌കരിക്കുവാന്‍ പട്ടണത്തിലെ വലിയ പള്ളിയില്‍ എത്തിയപ്പോള്‍ ഇമാം ജനാസ നമസ്‌കാരത്തിന്നു വിളിച്ചു പറയുന്നതു ശ്രദ്ധിച്ചു! ആരാണു മരണപ്പെട്ടത്? അയാളുടെ ജിജ്ഞാസ വര്‍ധിച്ചു. സതീര്‍ഥ്യന്‍ സഊദാണു മരണപ്പെട്ടതെന്നറിഞ്ഞപ്പോള്‍ സ്തബ്ധനായിപ്പോയി.

Read More
എഴുത്തുകള്‍

പ്രണയിച്ചില്ലെങ്കില്‍ പ്രശ്‌നമോ?

വായനക്കാർ എഴുതുന്നു

ആധുനിക യുവതലമുറ പ്രണയത്തിന്റെ പിന്നാലെയാണിന്ന്. പ്രണയിക്കാത്തവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതുന്നവരുള്ള കാലം. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റം തെല്ലൊന്നുമല്ല നമ്മുടെ സംസ്‌കാരത്തെ മലീമസമാക്കിയിട്ടുള്ളത്. വെറും പ്രണയമല്ല; മാംസനിബദ്ധമായ പ്രണയം...

Read More
ശാന്തിഗേഹം

കുട്ടികള്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍...

പ്രൊഫ: ഹാരിസ്ബിന്‍ സലീം

ചോദ്യം: എന്റെ പതിനൊന്ന് വയസ്സായ മകള്‍ പീഡിപ്പിക്കപ്പെട്ടതായി അവള്‍ അവളുടെ കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരിയുടെ ഉമ്മ പറഞ്ഞാണ് ഞങ്ങള്‍ വിവരം അറിയുന്നത്. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം?

Read More
ബാലപഥം

കുറുക്കനും കുഞ്ഞാടും

റാശിദ ബിന്‍ത് ഉസ്മാന്‍

ഒരു ദിവസം ഒരു കുഞ്ഞാട് മറ്റുള്ള ആടുകളുടെ കൂടെ വിശാലമായ പുല്‍മേട്ടില്‍ മേയുകയായിരുന്നു. നല്ല ഇളം പുല്ലുകളുള്ള സ്ഥലം പുല്‍മേടിന്റെ അറ്റത്തായി അത് കണ്ടെത്തി. കുഞ്ഞാട് പുല്ല് തിന്ന് തിന്ന് മറ്റുള്ളവരില്‍ നിന്നും വളരെ അകലെയായി.

Read More
കവിത

അപാരത

നിസാര്‍ പാറയ്ക്കല്‍

കാടുകള്‍, മേടുകള്‍, നദികള്‍, സമുദ്രങ്ങള്‍; നാടുകള്‍, ഭുഖണ്ഡം ബഹുദൂരം താണ്ടി; ചിറകടിച്ചെത്തുന്നു ദേശാടനപ്പക്ഷി; വഴികാട്ടിടുന്നവനാരാണിവയ്ക്ക്?; ഒരു മണ്ണില്‍ വളരുന്ന സസ്യലതാദികള്‍ക്കൊരു വളം ഒരു ജലം നല്‍കുന്നുവെങ്കിലും ;

Read More