സ്ത്രീ സുരക്ഷ: ഇരുട്ടില്‍ തപ്പുന്ന കേരളീയ സമൂഹം
സുഫ്‌യാന്‍ അബ്ദുസ്സലാം
സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സ്ത്രീയെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നത് തടയുന്നതിന് കൊണ്ടുവന്ന 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ്, വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന 1986ല്‍ ആവിഷ്‌കരിച്ച നിയമം, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി 1997ല്‍ കൊണ്ടുവന്ന നിയമം, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച 2005ലെ ഗാര്‍ഹിക പീഡനനിയമം... ഇതെല്ലാം നിലവിലുണ്ടായിട്ടും സ്ത്രീകളോടുള്ള അതിക്രമം കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. എന്താണ് കാരണം? വസ്തുനിഷ്ഠമായ അന്വേഷണം.

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

മരണം മണക്കുന്ന മന്ത്രവാദികള്‍
പത്രാധിപർ
ആത്മീയതയെക്കുറിച്ച് വിഭിന്നങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് മതങ്ങള്‍ക്കുള്ളത്. ഒരു മതത്തിന്റെ വീക്ഷണമല്ല മറ്റൊരു മതത്തിനുള്ളത്. സെമിറ്റിക്ക് മതങ്ങള്‍ക്ക് അവയുടേതായ വീക്ഷണങ്ങളുണ്ട്. നിരവധി മഹര്‍ഷിമാരും സന്യാസിമാരും ആചാര്യന്മാരും വന്നുപോയിട്ടുള്ള ഇന്ത്യയില്‍..
Read More
സമകാല ഇന്ത്യ: മതേതരത്വം, ബഹുസ്വരത, പ്രബോധന സ്വാതന്ത്ര്യം
നജീബ് കെ.സി.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരങ്ങള്‍ അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയ നാടാണ് ഇന്ത്യ. എന്നാല്‍ ഭരണഘടന നല്‍കിയ ഈ അവകാശങ്ങളെ വകവെച്ച് തരുന്നതില്‍ ഭരണകൂടം എത്രത്തോളം പ്രതിജ്ഞാബദ്ധമാണ്?
Read More
മനസ്സ് ശാന്തമാവാന്‍...
ശമീര്‍ മദീനി
യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ഈ ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും ഗ്രഹിച്ചവനായിരിക്കും. ഈ ലോകത്തനുഭവിക്കുന്ന ചെറിയ പ്രയാസങ്ങള്‍പോലും അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് തിരിച്ചറിയാനും അതില്‍ സഹിക്കാനും ക്ഷമിക്കാനും തയാറായാല്‍ ..
Read More
ഇണയോടുള്ള പെരുമാറ്റം
അബൂ റാഷിദ
തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിത്തീരണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നിട്ടും പലരുടെയും ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്നു.
Read More
അന്ധവിശ്വാസം വാഴുന്ന അകത്തളങ്ങള്‍
ഇ.യൂസുഫ് സാഹിബ് നദ്‌വി
ചൊവ്വാഗ്രഹത്തില്‍പോയി തിരിച്ചു വന്നാലും പ്രബുദ്ധനായ ഭാരതീയന്റെ അന്ധവിശ്വാസങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. കോടാനുകോടികള്‍ ചെലവിട്ട് ബഹിരാകാശത്തേക്ക് പറത്തിവിടുന്ന റോക്കറ്റുകള്‍ക്കും ബഹിരാകാശ വാഹനങ്ങള്‍ക്കും പിന്നില്‍, പതിറ്റാണ്ടുകളായി ..
Read More
മുസ്‌ലിം ആക്റ്റിവിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍
ആശിക് ഷൗക്കത്ത് നിലമ്പൂര്‍
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹിക മാര്‍ഗനിര്‍ദേശങ്ങള്‍ മനുഷ്യയാഥാര്‍ഥ്യങ്ങളെ പരിപൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ളതാണ്. മനുഷ്യജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്ന 'ഇരുട്ടുകളെ' മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ഉതകുന്ന, നീതിയിലും ധാര്‍മികതയിലും ഉത്തമ സംസ്‌കാരത്തിലും..
Read More
പുഞ്ചിരി നല്‍കുന്ന ഊര്‍ജം
ഇബ്‌നു അലി എടത്തനാട്ടുകര
ഒാഫീസിലേക്ക് പോകുമ്പോള്‍ ഒരു ഇടവഴി സമാനമായ പഞ്ചായത്ത് റോഡിലൂടെയുള്ള യാത്രക്കിടെ പ്രായമായ ഒരാളുടെ ഒരു പൂഞ്ചിരി കിട്ടാറുണ്ട്. പല്ലുകള്‍ കാണാത്ത നിഷ്‌കളങ്കമായ സുസ്മിതം. വെള്ളത്തുണിയുടുത്ത, ചുമലില്‍ വെളുത്ത തോര്‍ത്ത് ചുറ്റിയ ഒരു എഴുപതുകാരന്‍.
Read More
പ്രവാചകന്മാര്‍ ക്വുര്‍ആനില്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ. അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു...
Read More
പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം
സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി
ഓരോ സത്യവിശ്വാസിയും ദിനേന അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍പതിനേഴ് തവണ'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു' എന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. കൂടാതെ ഐഛിക നമസ്‌കാരങ്ങില്‍ ധാരാളം തവണയും. .
Read More
മലയാളക്കരയിലെ മുസ്‌ലിം നവോത്ഥാന ചരിത്രം
മുബാറക് ബിന്‍ ഉമര്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണ ഭൂതകാലമാണ് മലയാളക്കരയുടേത്. പ്രമാണങ്ങള്‍ പൊടി പറ്റാതെ അലമാരകളിലുറങ്ങിയപ്പോള്‍ അതിന്റെ അനുയായികള്‍ സമൂഹത്തില്‍ ഏറ്റവും നിന്ദ്യരായി മാറി. കേരള മുസ്‌ലിം നവോത്ഥാന സംഘടനയായ ഐക്യസംഘം കാലെടുത്തു വെയ്ക്കുന്നത് അവിടേക്കാണ്.
Read More
പാരന്റിംഗില്‍ ശ്രദ്ധിക്കേണ്ടത്
വായനക്കാർ എഴുതുന്നു
'ഇസ്‌ലാമിക് പാരന്റിംഗ് പ്രാധാന്യവും ലക്ഷ്യവും' എന്നത് പ്രസക്തിയേറിയ വിഷയമാണ്. ഭദ്രമായ ഒരു സമൂഹസൃഷ്ടി ലക്ഷ്യമിടുന്ന ആദര്‍ശ സംഹിതയെന്ന നിലയില്‍ സമൂഹത്തിന്റെ പ്രഥമ വേദിയായ വ്യക്തിയുടെ രൂപപ്പെടലിന് വളരെ പ്രസക്തമാണ് കുടുംബ പശ്ചാത്തലമെന്നത് മനസ്സിലാക്കിത്തന്നത് ഇസ്‌ലാമാണ്.
Read More

സിനിമയും സ്ത്രീ സുരക്ഷയും
ഡോ. സി.എം സാബിര്‍ നവാസ്
സിനിമാ നടിക്കു നേരെയുണ്ടായ അതിക്രമത്തെ ചൊല്ലിയുള്ള വാര്‍ത്തകളും വെളിപ്പെടുത്തലുകളും കേട്ട് തരിച്ചു നില്‍ക്കുകയാണ് മലയാളനാട.് വെള്ളിത്തിരയില്‍ തിളങ്ങും താരത്തിന് യഥാര്‍ഥ ജീവിതത്തില്‍ വില്ലന്മാരെ നേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തിന്റെ ചൂടും ചൂരും കലര്‍ത്തിയ കഥകള്‍
Read More
പേര് പരതുമ്പോള്‍...
അഷ്‌റഫ് എകരൂൽ
ഒരു കുഞ്ഞ് ജനിച്ചാല്‍ ഏത് രക്ഷിതാവും തേടി നടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല പേര്. ഇസ്‌ലാമിക് പാരന്റിംഗില്‍ പേരിന് പൊരുളും പ്രാധാന്യവും ഉണ്ട്. കുഞ്ഞിന് നല്ല പേരിടുക എന്നത് മതപരമായ നിര്‍ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്.
Read More
കണ്ണുള്ളവരുടെ കടമ
ഉസ്മാന്‍ പാലക്കാഴി
ഞങ്ങള്‍ നടന്നു വരുമ്പോള്‍ റോട്ടില്‍ കണ്ണുകാണാത്ത ഒരാളെ കണ്ടു. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. എന്നാല്‍ വണ്ടികളൊന്നു പോയിക്കഴിഞ്ഞിട്ടു വേണ്ടേ റോഡു മുറിച്ചു കടക്കാന്‍! അങ്ങോട്ടുമിങ്ങോട്ടും വണ്ടികള്‍ പരക്കം പായുന്നതിനാല്‍ അയാള്‍ പ്രയാസപ്പെട്ടു നില്‍ക്കുകയായിരുന്നു.
Read More