അറുതിയില്ലാത്ത ജാതി, വര്‍ണ വിവേചനം
ഉസ്മാന്‍ പാലക്കാഴി
ജാതീയത ഇന്ത്യയുടെ സാമൂഹ്യചരിത്രത്തില്‍ വളരെ ആഴത്തില്‍ വേരോട്ടം നേടിയ ഒരു വിപത്താണ്. സാമൂഹ്യഘടനയുടെ ഉപരിതലത്തില്‍ അവയുടെ ശാഖോപശാഖകള്‍ വിശാലമായി പടര്‍ന്നുപന്തലിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നും അത് നിലനില്‍ക്കുകയും ചെയ്യുന്നു. അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജനകോടികള്‍ ഇന്നുമുണ്ട്.
ജാതിവിവേചനത്തിന്റെ ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പലതും പുറത്തറിയാറില്ലെങ്കിലും ചിലപ്പോള്‍ ചിലതെല്ലാം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍നിന്നുള്ള ജാതിവിവേചനത്തിന്റെ വാര്‍ത്ത ജനുവരി 31ലെ ഒരു പത്രത്തില്‍ വായിക്കാനിടയായി.
Read More
2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 16

അഭിപ്രായ സ്വാതന്ത്ര്യം ഏകപക്ഷീയമാവരുത്
പത്രാധിപർ
ഭരണാധികാരികളെ ചോദ്യം ചെയ്യുന്നതും അവരുടെ തെറ്റായ നയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതും രാജ്യദ്രോഹത്തിന്റെ ഭാഗമായി വിലയിരുത്തപ്പെട്ടാല്‍ രാജ്യം സ്വേഛാധിപത്യത്തിലേക്ക് നടന്നടുക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
Read More
വംശവെറിയുടെ വമ്പ് പറയുന്ന ട്രംപ്
സുഫ്‌യാന്‍ അബ്ദുസ്സലാം
അധികാരമേറ്റ് നാളുകള്‍ പിന്നിട്ടപ്പോഴേക്കും വംശവെറിയുടെ പ്രകോപന വര്‍ത്തമാനങ്ങളുമായി ട്രംപ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഭയാര്‍ഥി വിഷയത്തില്‍ ട്രംപ് കൈക്കൊണ്ട നിലപാട് എത്രമാത്രം യുക്തിപൂര്‍ണമാണ്?
Read More
കാനഡയില്‍ നിന്ന് ഒരു 'മനുഷ്യശബ്ദം'
മുഹമ്മദ് അജ്മല്‍ സി
''ഇപ്പോഴത്തെ കണക്കനുസരിച്ച് ക്യൂബക്ക് ഇസ്‌ലാമിക് സെന്ററില്‍ ആരാധനകള്‍ നിര്‍വഹിക്കുന്ന ആറ് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മറ്റനേകം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. ഒരുകൂട്ടം നിരപരാധികള്‍ തങ്ങള്‍ പിന്തുടരുന്ന വിശ്വാസം കാരണത്താല്‍ ഉന്നം വെക്കപ്പെട്ടിരിക്കുന്നു.
Read More
അറിവിനെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ഇബ്‌നു അബ്ബാസ്(റ)
അര്‍ഷദ് താനൂര്‍
വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു സ്വഹാബിവര്യനായ ഇബ്നു അബ്ബാസ് (റ). നബി(സ്വ)യുടെ പിതൃവ്യപുത്രൻ കൂടിയായ അദ്ദേഹം വിജ്ഞാനത്തിന് നൽകിയ പ്രാധാന്യം നമ്മെ അതിശയിപ്പിക്കും. അദ്ദേഹത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനേട്ടം
Read More
തന്നിഷ്ടങ്ങളുടെ അടിമകളാകരുത്
ശമീർ മദീനി
ലോകരക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കഴിയുക എന്നത് അതിമഹത്തായ ഭാഗ്യമത്രെ. ഈ പ്രപഞ്ചത്തെയും അതിലെ സര്‍വ ചരാചരങ്ങളെയും പടച്ചു പരിപാലിക്കുന്ന ജഗന്നിയന്താവിന്റെ വിധിവിലക്കുകള്‍ അംഗീകരിച്ചനുസരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചവനാണ് യഥാര്‍ഥ മുസ്‌ലിം.
Read More
സലഫിയ്യത്ത്: ആദര്‍ശവും നിലപാടുകളും
അബ്ദുല്‍ മാലിക് സലഫി
മനുഷ്യര്‍ക്ക് ഇരുട്ടില്‍ സഞ്ചരിക്കാന്‍ വെളിച്ചം ആവശ്യമാണ്. ആത്മീയമായ ഇരുട്ടുകളെ ഇല്ലായ്മ ചെയ്യാനും വെളിച്ചം ആവശ്യമാണ്. അത്തരം വെളിച്ചവുമായാണ് പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചത്. അവര്‍ ലോകത്തിന് കൈമാറിയത് വെളിച്ചത്തിനുമേല്‍ വെളിച്ചമായിരുന്നു. അതാണ് ഇസ്‌ലാം.
Read More
ഐക്യം, ആദര്‍ശം, പ്രസ്ഥാനം
ടി.കെ.അശ്‌റഫ്
ഐക്യവും യോജിപ്പും വളരെ അത്യാവശ്യമായൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഭീകരതക്കെതിരെ സമാധാനവാദികളുടെ ഐക്യം അനിവാര്യമാണ്.
Read More
ഇ. അഹ്മദ് ഇളംതലമുറയോട് പറയുന്നത്
ഡോ. സി.എം സാബിര്‍ നവാസ്
''ഞാന്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നില്ല. ഒരാള്‍ക്ക് അല്ലാഹു തീരുമാനിച്ചിട്ടുള്ള വിശ്രമം ജീവിതത്തിനു ശേഷമാണ;് അതായത് മരണശേഷം. ദിവസവും എഴുന്നേറ്റ് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് രണ്ട് പേര്‍ക്കെങ്കിലും സഹായം ചെയ്യാന്‍ അവസരം ഒരുക്കണേ എന്നാണ്.''
Read More
സത്യാന്വേഷണം കുറ്റകൃത്യമല്ല
ഡോ.മീന
റോട്ടി, കപട, മകാന്‍ (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) എന്ന് പറയുന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായുള്ളവയാണ് വെള്ളവും ഭക്ഷണവും വായുവും എങ്കില്‍ ജീവിതത്തിന്റെ തന്നെ അര്‍ഥവും പ്രസക്തിയും അറിയാനുള്ള..
Read More
വിശ്വാസം നിലനിര്‍ത്തുക
അഡ്വ.കെ.എ. അബ്ദുസ്സമദ് കലൂര്‍
മനുഷ്യന്റെ ബുദ്ധികേന്ദ്രമായ തലച്ചോറിന്റെ നാലില്‍ ഒരു ഭാഗം പോലും അവന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അത്രമാത്രം അപാരമായ കഴിവുകള്‍ ഉറങ്ങി ക്കിടക്കുന്ന തലച്ചോറില്‍നിന്നുണ്ടാകുന്ന ചിന്താധാരയെ നയിക്കുന്നതും..
Read More
സ്‌കൂള്‍ വാര്‍ഷികാനുഭവങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
കുറച്ചുവര്‍ഷങ്ങളായി അവരുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ക്ഷണിക്കപ്പെടാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും അവര്‍ സമ്മാനം നല്‍കാറുമുണ്ട്. സമ്മാനം സ്‌പോണ്‍സര്‍ ചെയ്യാറുള്ളത് എന്റെ ഒരു കൂട്ടുകാരനാണ്. എന്നാല്‍ ആ കൂട്ടുകാരന്‍ ഇതുവരെ സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയിട്ടില്ല!
Read More
യുക്തിബോധമില്ലാത്ത യുക്തിവാദികള്‍
വായനക്കാർ എഴുതുന്നു
'എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാന്‍ അംഗീകരിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തതും. എന്നെനിക്ക് ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയുള്ളൂ'
Read More
മദ്യപനായ പിതാവ്
ഹാരിസ്ബിൻ സലീം
ചോദ്യം: പ്രവാസം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന എന്റെ പിതാവ് സ്ഥിരം മദ്യപാനിയാണ്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത അദ്ദേഹം വീട്ടുചെലവിലേക്ക് (അദ്ദേഹത്തിന്) ഞാന്‍ അയച്ചുകൊടുക്കുന്ന പണത്തില്‍നിന്നും വിഹിതമെടുത്താണ് മദ്യപിക്കുന്നത് എന്നതിനാല്‍ ഞാന്‍ കുറ്റക്കാരനാകുമോ?
Read More
തുടക്കം നന്നായാല്‍...
അഷ്‌റഫ് എകരൂൽ
സന്താനങ്ങളെ സംബന്ധിച്ച് സ്രഷ്ടാവ് പഠിപ്പിച്ച ചില കാര്യങ്ങളാണ് മുന്‍ലക്കങ്ങളില്‍ നാം മനസ്സിലാക്കിയത്. ഇവ ഉള്‍ക്കൊണ്ട് വേണം രക്ഷിതാവ് പാരന്റിംഗ് ദൗത്യത്തിലേക്ക് കടക്കാന്‍. കാല,ദേശ വ്യത്യാസങ്ങളില്ലാത്തവനില്‍ നിന്നുള്ള അറിവാണ് അവ എന്നതിനാല്‍ തന്നെ അവയെ പരിഗണിക്കാതെ വിജയകരമായ..
Read More
അല്ലാഹു കാണും
അറബി കഥ - പുനരാഖ്യാനം: അബൂ തൻവീൽ
പണ്ടുപണ്ട് ക്വുറാ എന്ന ഒരു ഗ്രാമത്തില്‍ ഹസന്‍ എന്ന് പേരുള്ള ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ഹസന്‍. കാരണം എന്താവശ്യത്തിനും യാതൊരു മടിയും കൂടാതെ ആര്‍ക്കും ഹസനെ സമീപിക്കാമായിരുന്നു.
Read More