മരണം
ഷുക്കൂര്‍ കടലുണ്ടി
2017 മെയ് 13 1438 ശഅബാന്‍ 16
ഭൂമിയില്‍ ആരും കൊതിക്കാത്ത കാര്യം
മാലോകരെല്ലാം ഭയക്കുന്ന കാര്യം
ജീവികളെല്ലാം രുചിക്കുന്ന കാര്യം
മരണമാകുന്ന ഭയാനക സത്യം!
ധര്‍മങ്ങളെല്ലാം കാറ്റില്‍ പറത്തി
നൈമിഷിക സുഖം തേടിയലഞ്ഞ്
കാലം കഴിക്കും മര്‍ത്യാ നീയോര്‍ത്തോ
ഓര്‍ക്കാപ്പുറത്തെത്തിടും മൃത്യുവെന്ന്
റൂഹ് പിടിക്കാന്‍ മലക്കെത്തിയെങ്കില്‍
പിന്തിച്ചിടില്ലൊരു സെക്കന്റ് പോലും
ഈലോക ജീവിതം മാത്രം കൊതിച്ച്
പരലോക ജീവിതം പാടെ മറന്ന്
താന്തോന്നിയായി കഴിഞ്ഞവര്‍ക്കില്ല
ഇരുലോകരക്ഷ, കിട്ടിടും ശിക്ഷ
ഈ ബോധമോടെ ജീവിച്ചിടേണം
ഇൗമാനുപ്പിച്ച് സദ്‌വൃത്തനാകൂ.
സംസം
യു.പി.എം എടത്തനാട്ടുകര
2017 മെയ് 13 1438 ശഅബാന്‍ 16
ജലാശയങ്ങള്‍ ഉറവകള്‍ പലതും
ഇവിടെ ഭൂമിയിലുണ്ടല്ലോ,
ജല്ലജലാലവന്‍ പോരിശ നല്‍കിയ
വെള്ളം സംസമതാണല്ലോ.
ഹാജറബീവി തന്നുടെ കുഞ്ഞിന്
വെള്ളം തേടിയലഞ്ഞല്ലോ,
ഹാജറ രണ്ട് മലകള്‍ക്കിടയില്‍
ഓടിനടന്ന് തളര്‍ന്നല്ലോ.
ഉടനെ റബ്ബവന്‍ നല്‍കി വെള്ളം
കുഞ്ഞിന് ദാഹം തീര്‍ന്നല്ലോ,
ഉയര്‍ന്ന് ചാടും വെള്ളത്തോടവര്‍
സംസം എന്ന് മൊഴിഞ്ഞല്ലോ.
ആ മരുഭൂവില്‍ പൊന്തിയ വെള്ളം
അതിനൊരു പോരിശയില്ലെന്നോ?
അന്ത്യറസൂല് മൊഴിെഞ്ഞാരു കാര്യം
അന്ധതയാലെയെതിര്‍ക്കുന്നോ?
അത്ഭുതമായിട്ടിന്നും ഒഴുകും
അതില് ശിഫാഉം ഇല്ലെന്നോ?