അഭയാര്‍ഥികള്‍
ഷെറീന മേലാറ്റൂര്‍
2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06
നിസ്സഹായരും നിര്‍ധനരുമാം
നിരപരാധികളെ
നിഷ്‌ക്കരുണം വേട്ടയാടുന്ന
നികൃഷ്ടരേ, നിങ്ങളോര്‍ക്കണം.
നിരീക്ഷിക്കുന്നുണ്ടൊരാള്‍;
നിദ്രയും മറവിയുമില്ലാത്തവന്‍,
നിങ്ങളുടെയോരോ ചലനവും
നിഷ്‌കൃഷ്ടമായറിയുന്നവന്‍.
നിങ്ങള്‍ക്ക് വരാനുണ്ട്
നിന്ദ്യമാം ശിക്ഷയെന്നറിയുക
നീചരായുള്ളവരെ
നിരുപാധികം വിട്ടയക്കുവാന്‍
നിങ്ങള്‍ സ്ഥാപിച്ച
നീതിപീഠമല്ല ദൈവത്തിങ്കലുള്ളത്.