നമ്മുടെ രാജ്യത്തെ കോടതികൾ - 24

അബൂആദം അയ്മൻ

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

നോട്ടീസുകൾ

സിവിൽ കേസുകളിലായാലും ക്രിമിനൽ കേസുകളിലായാലും കേസുമായോ കേസന്വേഷണവുമായോ ബന്ധപ്പെട്ട് പലവിധ നോട്ടീസുകൾ പുറപ്പെടുവിക്കാറുണ്ട്.

Advocates’ notice or lawyers’ notice or suit notice or letter bef action-വക്കീൽ നോട്ടീസ്; ഒരു കക്ഷിയുടെ അഭിഭാഷകൻ എതിർകക്ഷിക്ക് തന്റെ കക്ഷിയോടുള്ളതായ ബാധ്യത നിറവേറ്റാൻ (ഉദാ: കൊ ടുക്കാനുള്ള തുക കൊടുത്തുതീർക്കാൻ) വ്യവഹാരപ്പെടുന്നതിനു മുമ്പ് അവസരം നൽകിക്കൊണ്ട് അയക്കുന്ന കത്ത്; legal notice-നിയമപ്രകാരം ഒരു കക്ഷി എതിർകക്ഷിക്ക് നൽകിയിരിക്കേണ്ടതായ നോട്ടീസ്, നിയമാനുസ നോട്ടീസ്, look out notice-തെരച്ചിൽ വിജ്ഞാപനം; ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പിടികൂടുന്നതിനുവേണ്ടിയുള്ള തെരച്ചിലിൽ പൊതുജനങ്ങളുടെ സഹായസഹകരണങ്ങൾ തേടിക്കൊണ്ട്, സിബിഐയിലെയോ, സംസ്ഥാന പൊലീസിലെ വിജിലൻസ്, ക്രൈം; ലോക്കൽ വിഭാഗങ്ങളിലെയോ എസ്.പി റാങ്കിലുള്ള ഒാഫീസർമാർ ദിനപത്രങ്ങൾ അടക്കമുള്ള വാർത്താമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം, പ്രതിയുടെ ഫോട്ടോയോ രേഖാചിത്രമോ സഹിതമുള്ള ഈ വിജ്ഞാപനത്തിൽ ആളിന്റെ പേര്, മേൽവിലാസം, പ്രായം, തൊഴിൽ, ഉയരം, നിറം, ശരീരപ്രകൃതം, പ്രത്യേകമായുള്ള മറ്റ് ശാരീരിക അടയാളലക്ഷണങ്ങൾ എന്നിവയും, കേസ് സംബന്ധിക്കുന്ന പ്രസക്തവിവരങ്ങളും ചേർത്തിരിക്കും. സംശയകരവും ദുരൂഹവുമായ സാഹചര്യങ്ങളിൽ കാണാതായവരെ വീണ്ടുകിട്ടാൻ നടത്തുന്ന തെരച്ചിലിനോടു ബന്ധപ്പെട്ടും മേൽപറഞ്ഞ പൊലീസ് ഓഫീസർമാർ ഇത്തരം വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ജയിൽശിക്ഷ പൂർത്തിയാക്കാതെ ജയിൽ ചാടിയവരെയോ, പരോളിൽ ഇറങ്ങിയിട്ട് മുങ്ങിയവരെയോ പിടികൂടുന്നതിനുവേണ്ടി ജയിൽ സൂപ്രണ്ടോ ബന്ധപ്പെട്ട എസ്.പി യോ ആയിരിക്കും ഇത്തരം വിജ്ഞാപനം പുറപ്പെടുവിക്കുക.

Inter Pol Notice കുറ്റവാളികൾ പൊലീസിനു പിടികൊടുക്കാതെ വിദേശത്തേക്കു കടക്കുക ഒരു പതിവായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രാജ്യാന്തര ക്രിമിനൽ പൊലീസ് സംഘടനയായ ഇന്റർപോൾ പുറപ്പെടുവിക്കുന്ന നോട്ടിസുകളെക്കുറിച്ചും ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇന്റർപോൾ ഇത്തരത്തിലുള്ള ഏഴിനം നോട്ടീസുകൾ പുറപ്പെടുവിക്കാറുണ്ട്. ഇവയിൽ ആദ്യത്തെ ആറെണ്ണം വർണസൂചകങ്ങളിൽ (colour codes) അറിയപ്പെടുന്നവയാണ്. red notice ഒരു അംഗരാജ്യത്തിന്റെ അഭ്യർഥനപ്രകാരം ആ രാജ്യം ഒരു കേസിൽ വിചാരണചെയ്യാൻ ആവശ്യപ്പെടുന്ന ആളെ അറസ്റ്റുചെയ്ത്, വിചാരണയ്ക്കായി പ്രസ്തുത രാജ്യത്തിന് വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട്, ഇന്റർപോൾ എല്ലാ അംഗരാജ്യങ്ങൾക്കും അയച്ചുകൊടുക്കുന്ന നോട്ടിസ്. ആളെ സംബന്ധിക്കുന്ന സംഗതമായ വിവരങ്ങളെല്ലാം, ആ ആൾക്കെതിരെ ഇന്റർപോൾ പുറപ്പെടുവിക്കുന്ന ഈ നോട്ടിസിൽ ചേർത്തിരിക്കും. red corner notice or red corner alert-ഒരു അം രാജ്യത്തെ കുറ്റവാളി കോടതിയുടെ അറസ്റ്റ് വാറന്റിൽനിന്നോ, ശിക്ഷാവിധിയിൽനിന്നോ വഴുതിമാറി രാജ്യത്തുനിന്ന് രക്ഷപ്പെടുകയോ, അല്ലെങ്കിൽ കുറ്റവാളി വിദേശത്തായിക്കൊണ്ടുതന്നെ ആ രാജ്യത്തെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം വഹിച്ച്, കോടതിയുടെ അറസ്റ്റ് വാറന്റിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുമ്പോൾ, പ്രസ്തുത രാജ്യത്തിന്റെ ഇതിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ദേശീയ കുറ്റാന്വേഷണവിഭാഗത്തിന്റെ (ഇന്ത്യയിൽ സിബിഐയുടെ) അഭ്യർഥനപ്രകാരം ഇന്റർ പോൾ കുറ്റവാളിക്കെതിരെ പുറപ്പെടുവിക്കുന്നതും, അംഗരാജ്യങ്ങൾക്കെല്ലാം അയച്ചുകൊടുക്കുന്നതുമായ അറസ്റ്റ് വാറന്റിന്റെയോ, അല്ലെങ്കിൽ ശിക്ഷാവിധിയുടെയോ പകർപ്പും ആളിനെക്കുറിച്ചുള്ള സംഗതമായ വിവരണവും ഉൾക്കൊള്ളുന്ന റെഡ് നോട്ടീസ്. കുറ്റവിചാരണയ്‌ക്കോ അല്ലെങ്കിൽ ശിക്ഷാവിധിക്കോ വിധേയനാക്കുന്നതിനുവേണ്ടി, ആ ആളെ കണ്ടുപിടിച്ച് അറസ്റ്റുചെയ്ത് ആ രാജ്യത്തിനു വിട്ടു കൊടുക്കുന്നതിൽ, അംഗരാജ്യങ്ങളിലെ പൊലീസിനെ സഹായിക്കുകയെന്നതാണ് ഇവിടെ ഇന്റർപോളിന്റെ കർത്തവ്യം; blue notice- കുറ്റവാളിയെക്കുറിച്ചോ, കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള അയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടിയുള്ള നോട്ടീസ്; green notice കുറ്റവാളികളെക്കുറിച്ചും ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവർ മറ്റു രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും, ആ രാജ്യങ്ങൾക്ക് മുന്നറിയിപ്പും രഹസ്യവി വരങ്ങളും നൽകുന്നതിനായുള്ള നോട്ടീസ്; yellow notice -കാണാതായിട്ടുള്ളവരെ, പ്രത്യേകിച്ചും മൈനറുകളെയോ, താൻ ആരെന്ന് അറിയിക്കാനുള്ള കഴിവില്ലാത്ത മന്ദബുദ്ധികൾ, ഊമർ തുടങ്ങിയവരെയോ കണ്ടുപിടിക്കാൻ സഹായം തേടിക്കൊണ്ടുള്ള നോട്ടീസ്; black notice -തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത മൃതദേഹം ആരുടേതെന്ന് അറിയുന്നതിനു വേണ്ട സഹായം തേടിക്കൊണ്ടുള്ള നോട്ടീസ്, orange notice -പ്രച്ഛന്ന രൂപത്തിലുള്ള ആയുധങ്ങൾ, പാഴ്‌സൽ ബോംബുകൾ, അപകടകരമായ മറ്റു വസ്തുക്കൾ മുതലായവയിൽനിന്നുമുള്ള ശക്തമായ ഭീഷണിയെക്കുറിച്ച്, രാജ്യാന്തര സംഘടനകൾക്കും വിവിധ രാജ്യങ്ങളിലെ പൊലീസിനും മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള നോട്ടീസ്.

Inter Pol United Nations’ Special Notice- വിധ്വംസക പ്രവർത്തനങ്ങൾ തടയുന്നതിനായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിട്ടുള്ള ശിക്ഷാനടപടിയോ, മറ്റു നടപടികളോ സ്വീകരിക്കപ്പെട്ടിട്ടുള്ള സംഘങ്ങൾക്കും വ്യക്തികൾക്കുമെതിരെ ഇന്റർപോൾ പുറപ്പെടുവിക്കുന്ന പ്രത്യേക നോട്ടീസ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ 2005ലാണ് ഈ ഇന്റർ പോൾ നോട്ടീസ് രൂപംകൊണ്ടത്.