'വാങ്കും കിത്താബും' വിപ്ലവക്കുട്ടികള്‍ കണ്ട ഭരണഘടനയും
സുഫ്‌യാന്‍ അബ്ദുസ്സലാം
മതരംഗത്ത് നടമാടുന്ന ദുരാചാരങ്ങളെ പ്രമേയമാക്കി ധാരാളം നാടകങ്ങളും സിനിമകളും കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സദുദ്ദേശ്യപരമായ അത്തരം ആവിഷ്‌കാരങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച പാരമ്പര്യമേ മലയാളികള്‍ക്കുള്ളൂ. എന്നാല്‍, ചുളുവില്‍ പ്രശസ്തിയാഗ്രഹിച്ച്, ഭാവനാരഹിതമായ പ്രമേയങ്ങളിലൂടെ മതത്തെ പരിഹസിക്കുകയും പ്രവാചകന്മാരെ അവഹേളിക്കുകയും ചെയ്യുന്ന രചനകളെ ശക്തമായ പ്രതികരണങ്ങളിലൂടെ തിരുത്തിയ ഭൂതകാലത്തിനും ഈ മണ്ണ് സാക്ഷിയാണ്. വിവരക്കേടിന് തിടംവെച്ച 'കിതാബി'നെ രണ്ടാമത് പറഞ്ഞ വീക്ഷണകോണിലൂടെയേ നോക്കിക്കാണാന്‍ കഴിയൂ.

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

അയോധ്യ ഒരിക്കല്‍കൂടി കലാപഭൂമിയാകുമോ?
പത്രാധിപർ
സ്വതന്ത്ര ഭാരതത്തില്‍ നടന്ന പരസ്യവും ആസൂത്രിതവും സംഘടിതവുമായ ഒരു ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 1992 ഡിസംബര്‍ ആറിനാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയ ആ ഹീനമായ കൃത്യം നടന്നത്. പള്ളി നിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന സംഘ്പരിവാര്‍ സ്വപ്‌നം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും..
Read More
തങ്ങളെന്ത്യേ മുജാഹിദായത്?
എസ്.എ ഐദീദ് തങ്ങള്‍
മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശത്തായിരുന്നു അന്ന് സ്‌ക്വാഡ്. വലിയ ഗേറ്റും ചുറ്റും ഉയരമുള്ള മതില്‍ക്കെട്ടുമുള്ള ആ വലിയ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ഒരു യാത്രകഴിഞ്ഞു വന്ന ക്ഷീണത്തിലായിരുന്നു ആ വീട്ടുകാര്‍. ''എന്താ? പിരിവിനു വന്നവരാണോ?'' രൂക്ഷമായ നോട്ടത്തോടെയുള്ള അയാളുടെ ചോദ്യം ഞങ്ങളെ അസ്വസ്ഥരാക്കിയില്ല...
Read More
ബുറൂജ് (നക്ഷത്ര മണ്ഡലങ്ങള്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
(രാശി മണ്ഡലങ്ങളുള്ള ആകാശം തന്നെയാണ് സത്യം). വിവിധ ഘട്ടങ്ങളുള്ളത്. സൂര്യനും ചന്ദ്രനും വ്യവസ്ഥാപിതമായ നക്ഷത്രങ്ങള്‍ക്കുമെല്ലാം അതിന്റെ സഞ്ചാരങ്ങള്‍ക്ക് ചില വ്യവസ്ഥാപിത ഘട്ടങ്ങളുണ്ട്. അതിന്റെ ക്രമീകരണങ്ങള്‍ സമ്പൂര്‍ണമാണ്. ഈ വ്യവസ്ഥകള്‍ അല്ലാഹുവിന്റെ കഴിവിന്റെയും കാരുണ്യത്തിന്റെയും പൂര്‍ണതയെയും ..
Read More
സ്വരമാധുര്യം നല്‍കപ്പെട്ട പ്രവാചകന്‍
ഹുസൈന്‍ സലഫി, ഷാര്‍ജ
ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഗ്രന്ഥമാണ് സബൂര്‍. അത് പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് കേള്‍ക്കുന്നതിനായി പക്ഷികളും മറ്റു ജന്തുക്കളും അദ്ദേഹത്തിന്റെ ചുറ്റും ഇരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ഔസാഈ(റഹി) പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയും നല്ല സ്വരമായിരുന്നു അദ്ദേഹത്തിന്റെത് എന്നര്‍ഥം...
Read More
വിശ്വാസികള്‍ക്കുള്ള വാഗ്ദാനങ്ങള്‍
മൂസ സ്വലാഹി, കാര
കര്‍മനിരതമാകണം സത്യവിശ്വാസിയുടെ ജീവിതം. സല്‍കര്‍മങ്ങള്‍ സ്രഷ്ടാവിങ്കല്‍ സ്വീകാര്യമാകുന്നതാകട്ടെ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വിശ്വാസത്തെ വിമലീകരിക്കല്‍ അനിവാര്യമാണ്. എന്നാല്‍ അധികപേരും വിശ്വാസ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറില്ല....
Read More
സുന്നത്ത്: സ്വഹാബിമാരുടെ പ്രതിബദ്ധത
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നബിﷺ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടനുസരിക്കുകയായിരുന്നു സ്വഹാബികളുടെ പതിവ്. ''ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക, ''എന്നില്‍നിന്ന് നിങ്ങളുടെ ആരാധനാകര്‍മങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക'' എന്നിപ്രകാരം നബിﷺ പറയുകയും ചെയ്തിരിക്കുന്നു..
Read More
ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം
മുസാഫിര്‍
ബാല്യവും കൗമാരവുമെല്ലാം ജീവിത്തിലെ ഏറ്റവും അനുഗൃഹീതവും നിര്‍ണായകവുമായ കാലഘട്ടമാണ്. പൂമൊട്ടുകള്‍ നാളെയുടെ സുന്ദര പുഷ്പങ്ങളായി തീരുന്നത് പോലെ കുഞ്ഞുങ്ങളാണ് നാളെയുടെ പൗരന്മാരും രാജ്യത്തിന്റെ സമ്പത്തും. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നിയമങ്ങള്‍ രാജ്യം നിര്‍മിച്ചിട്ടുണ്ട്. ..
Read More
കമ്യൂണിസ്റ്റുകാരന്റെ 'കിതാബുകള്‍'
വായനക്കാർ എഴുതുന്നു
ജാതിവിരുദ്ധ സമരങ്ങളും ആഗോളതലത്തില്‍ തന്നെ കമ്യൂണിസത്തിനുണ്ടായ വളര്‍ച്ചയുമാണ് കേരളത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്. ആശയവിനിമയ രംഗം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന സമയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാന പ്രചാരണത്തിന്റെ മുഖ്യ ആയുധം..
Read More

എത്ര മനോഹരമീ ഭൂമി...!
ഉസ്മാന്‍ പാലക്കാഴി
നമുക്ക് പാര്‍ക്കാന്‍ പറ്റും വിധമില്‍; നാഥന്‍ ഭൂമി പടച്ചില്ലേ?; വെളിച്ചമേകാന്‍, ഊര്‍ജം കിട്ടാന്‍; സൂര്യനെ റബ്ബ് പടച്ചില്ലേ?; രാത്രിയില്‍ നീല വെളിച്ചം വിതറും; ചന്ദ്രനെ മീതെ നിറുത്തീലേ?; ആകാശത്തെ നക്ഷത്രങ്ങള്‍; കൊണ്ടവന്‍ സുന്ദരമാക്കീലേ?; വെള്ളം കിട്ടാന്‍ വാനില്‍നിന്നും; മഴ വര്‍ഷിപ്പത് റബ്ബല്ലേ?; ..
Read More
അവധി
ജസീല്‍ കൊടിയത്തൂര്‍
നശിക്കും ദുനിയാവില്‍ മദിക്കുന്ന മര്‍ത്യാ; മരിക്കും ഒരു നാളില്‍, ഓര്‍ക്കുന്നുവോ നീ?; മലക്കുല്‍ മൗത്ത് നിന്‍ അരികില്‍ വരുമ്പോള്‍; തടുക്കാന്‍ കഴിയില്ല, പിടിക്കും ഉറപ്പായ്; 'ഒരല്‍പ സമയം നീ റബ്ബേ തരേണേ,; ഒരുപാട് നന്മകള്‍ ചെയ്യാമുടന്‍ ഞാന്‍'; അഹദിന്‍ വിധിപോലെ എല്ലാം നടക്കും..
Read More