കേരളം കേഴുന്നു

ഉസ്മാന്‍ പാലക്കാഴി

ഒരു നൂറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തത്തില്‍ വെറുങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. നഷ്ടങ്ങളുടെയും പ്രയാസങ്ങളുടെയും കണക്കെടുപ്പിനപ്പുറം ഈ ദുരന്തം നമ്മോട് പറയുന്ന ചില വസ്തുതകളുണ്ട്. ഓരോ മലയാളിയെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട പ്രസ്തുതയാഥാര്‍ഥ്യങ്ങളെ അനാവരണം ചെയ്യുന്ന രചന.

Read More

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

മുഖമൊഴി

ദുരിതാശ്വാസക്യാമ്പുകള്‍ നല്‍കുന്ന തിരിച്ചറിവ് ‍

പത്രാധിപർ

''ആ കാഴ്ചകള്‍ കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ധാരാളം സ്വര്‍ണാഭരണം അണിഞ്ഞ ഒരു സ്ത്രീ 'മോനേ, ഒരു നൈറ്റി കിട്ടുമോ' എന്ന് ദയനീയമായി ചോദിക്കുന്നു. നഗരത്തിലെ സമ്പന്നരായ പലരും പച്ചവെള്ളവും റൊട്ടിയും കഴിച്ച് വിശപ്പടക്കുന്നു''- തെക്കന്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച സുഹൃത്ത് ഇടറിയ ശബ്ദത്തോടെ..

Read More
വിവർത്തനം

സുന്നത്തിലേക്ക് മടങ്ങുക

അലി ഗശ്ശാന്‍

അല്ലാഹുവിന്റെ റസൂലിന്റെ വചനങ്ങള്‍ പ്രാമാണികമായി സ്ഥിരപ്പെടുന്നത് അദ്ദേഹത്തിന്റെ വിയോഗശേഷം മറ്റുള്ളവര്‍ അത് പ്രയോഗവല്‍ക്കരിച്ചിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയല്ല; അല്ലാതെ തന്നെ അത് സ്ഥിരപ്പെട്ടതാണ്. 'ഉമര്‍(റ) ഇന്ന ഹദീഥിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടും നിങ്ങളോ മറ്റാരെങ്കിലുമോ ഒരെതിര്‍പ്പും പറഞ്ഞില്ലല്ലോ' .

Read More
ലേഖനം

ജീവിതം അർഥവത്താക്കുക

എസ്.എ ഐദീദ് തങ്ങള്‍

പരലോക വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തിന് മാറ്റ് കുറയുന്നതിനനുസരിച്ച് മതം കേവലം പേരിലും ബാഹ്യചടങ്ങുകളിലും അവശേഷിച്ചുകൊണ്ടിരിക്കും. 'ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വിശുദ്ധവാക്യം ഉരുവിടുന്നവര്‍ തന്നെ ആ വിശ്വാസത്തിന് വിരുദ്ധമായി കല്ലുകളെയും മരങ്ങളെയും ക്വബ്‌റുകളെയും പൂജിക്കുകയും മരിച്ചുപോയ മഹാന്മാരെ..

Read More
ചരിത്രപഥം

ഹാറൂന്‍ നബി(അ) ശിര്‍ക്കിനെതിരെ മൗനം പാലിച്ചുവോ?

ഹുസൈന്‍ സലഫി, ഷാര്‍ജ

നേരത്തെ നാം മനസ്സിലാക്കിയത് പോലെ, ധാരാളം തെളിവുകള്‍ കണ്ടും അറിഞ്ഞും മൂസാ(അ)യുടെ കൂടെ നിന്നവരായിരുന്നു ബനൂഇസ്‌റാഈല്യര്‍. എന്നിട്ടും സാമിരിയുടെ വാചകക്കസര്‍ത്തില്‍ അവര്‍ വീണു; വഴിതെറ്റി. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി പശുവിനെ ആരാധിക്കുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് ഈ സാമിരിയാണ്..

Read More
ലേഖനം

ലക്ഷ്യം തെറ്റുന്ന ക്വബ്ര്‍ സന്ദര്‍ശനം

മൂസ സ്വലാഹി, കാര

'സിയാറത്ത്' എന്ന അറബിപദം മിക്ക മുസ്‌ലിംകള്‍ക്കും ഏറെ പരിചയമുള്ളതാണ്. 'സന്ദര്‍ശനം', 'ചെന്നുകാണല്‍' എന്നൊക്കെ ഇതിനെ ഭാഷാന്തരം ചെയ്യാം. സിയാറത്ത് എന്ന് കേള്‍ക്കമ്പോള്‍ തന്നെ മുസ്‌ലിംകളുടെ മനസ്സില്‍ ഓടിയെത്തുക സിയാറത്തുല്‍ ക്വബ്ര്‍ അഥവാ ക്വബ്ര്‍ സന്ദര്‍ശനമാണ്. അത് പ്രതിഫലാര്‍ഹമായ ഒരു പുണ്യകര്‍മമാണ്..

Read More
ലേഖനം

വക്കം മുഹമ്മദ് അബ്ദുല്‍ഖാദിര്‍ മൗലവിയും..

യൂസുഫ് സാഹിബ് നദ്‌വി

കേരളമുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും പിന്നില്‍ വക്കംമൗലവിയുടെ വിയര്‍പ്പിന്റെ മണം അനുഭവപ്പെടുക സ്വാഭാവികമാണ്. മുസ്‌ലിം സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതിയെ ലക്ഷ്യമിട്ട മൗലവി, മുസ്‌ലിം സമൂഹത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമാക്കി സൃഷ്ടിക്കുന്നതിന്..

Read More
നിയമപഥം

റാഗിങ്ങ് നിരോധന നിയമം

മുസാഫിര്‍

റാഗിങ്ങ് തടയുന്നതിനു വേണ്ടി കേരളത്തില്‍ നിലവിലുള്ള ദി കേരള പ്രൊഹിബിഷന്‍ ഓഫ് റാഗിങ്ങ് ആക്ട് 1998 ഒരു ദ്വിതല സംവിധാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനില്‍ ചില ചുമതലകള്‍ നിക്ഷിപ്തമാണ്. അദ്ദേഹം തനിക്ക് ലഭിച്ച റാഗിങ്ങ് സംബന്ധമായ..

Read More
ഖണ്ഡകാവ്യം

മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

മയ്യിത്ത് ശരിയായ് വെച്ചശേഷം മൂടണേ; മുമ്മൂന്ന് പിടിമണ്ണേവരുമിട്ടീടണേ; തസ്ബീതിനെ ചോദിക്കുവാന്‍ തുടങ്ങണേ; ഒരുപാട് നേരം ചോദ്യവുമായ് നില്‍ക്കണേ; മറമാടി നിന്‍ സഹോദരനെ എങ്കിലേ; ചോദിക്കുവിന്‍ തസ്ബീത് അവിടമില്‍ അപ്പഴേ; ഇപ്പോഴിതാ ചോദ്യം അവന്‍ ചെയ്യപ്പെടും; അതിനാലെ ഇസ്തിഗ്ഫാറുമുപകാരപ്പെടും..

Read More
എഴുത്തുകള്‍

കണ്ടാലും കൊണ്ടാലുമറിയാത്ത സാമൂഹ്യമാധ്യമ ജീവികള്‍

വായനക്കാർ എഴുതുന്നു

സോഷ്യല്‍ മീഡിയയിലൂടെയുള്ള കളി കയ്യില്‍ നിന്ന് വിട്ട ആയുധമാെണന്നും സൂക്ഷ്മതയോടെ ഇടപെട്ടില്ലെങ്കില്‍ വരുന്ന അപകടത്തിന്റെ ആഴം അളക്കാനാവില്ലെന്നും ഏത് മാളത്തിലൊളിച്ചാലും തന്നിലേക്കുള്ള കൃത്യമായ റൂട്ട് അതേ മീഡിയ തന്നെ വേണ്ടവര്‍ക്ക് വരച്ചുനല്‍കുമെന്നും ചില ആനുകാലിക സംഭവങ്ങള്‍ വ്യക്തമാക്കിയതാണ്..

Read More
ബാലപഥം

മഴക്കാല ബാല്യം

അബൂഫായിദ

മഴയോമഴ മഴ പെയ്യുന്നു; പുഴയോപുഴ പുഴ നിറയുന്നു; ഇടിയോ ഇടി ഇടിയിടി നാദം; ചൊടിയോടെ കൂട്ടിനു മിന്നല്‍; കാറ്റോടി വരവായ് ഉടനെ; കൂറ്റോടെ വീശുകയായി; മൂവാണ്ടന്‍ മാവില്‍നിന്നും; ആവോളം മാങ്ങകള്‍ വീണു; പോക്കാച്ചി തവളകളുടനെ; പേക്രോം എന്നങ്ങനെ പാടി; മഴയല്‍പം നിന്നൊരു നേരം

Read More