മുജാഹിദ് പ്രസ്ഥാനവും സംഘടനാ തത്ത്വങ്ങളും
സുഫ്‌യാന്‍ അബ്ദുസ്സലാം
കേരളീയ മുസ്‌ലിം സമൂഹത്തിന് വിശ്വാസപരവും കര്‍മപരവും വിദ്യാഭ്യാസപരവുമായ ദിശാബോധം നല്‍കുന്നതില്‍ മാത്രമല്ല സാമൂഹികബോധം പകര്‍ന്നു നല്‍കുന്നതിലും സാമുദായിക കെട്ടുറപ്പിനെ കുറിച്ചുള്ള ചിന്തകള്‍ വളര്‍ത്തുന്നതിലും ഇസ്വ്‌ലാഹി പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. സമുദായത്തിന് ഗുണപരമായ വളര്‍ച്ചയും പുരോഗതിയും ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് ഇസ്വ്‌ലാഹി ആശയം കേരളത്തില്‍ ഉദിച്ചുവന്നത്. എന്നാല്‍ പ്രസ്തുത ആശയക്കൂട്ടായ്മയുടെ സംഘടനാബോധം നഷ്ടപ്പെടുന്നുവെന്ന ആശങ്ക കേരളീയ സമൂഹത്തില്‍ വ്യാപകമായിട്ടുണ്ട്. യഥാര്‍ഥ മുജാഹിദുകള്‍ ശരിയായ സംഘടനാബോധത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും പൂര്‍വകാല നേതാക്കള്‍ വളര്‍ത്തിയെടുത്ത സംഘടനാ തത്ത്വങ്ങളിലേക്ക് മടങ്ങിയെങ്കില്‍ മാത്രമേ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രസക്തി വീണ്ടെടുക്കാന്‍ സാധിക്കൂ.

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

ഗുണകാംക്ഷ കൈവെടിയരുത്
പത്രാധിപർ
മനുഷ്യരെ മലക്കുകളെപ്പോലെ കല്‍പിക്കപ്പെട്ടത് അപ്പടി പ്രവര്‍ത്തിക്കുന്നവരായിട്ടല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ സത്യാസത്യ വിവേചന സ്വാതന്ത്ര്യം നല്‍കപ്പെട്ടവരാണ്. അതിനുള്ള ചിന്താശേഷിയും സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്രഷ്ടാവ് നല്‍കിയ നേര്‍വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമെ മനുഷ്യന് ലക്ഷ്യസ്ഥാനത്തെത്താനാകൂ.
Read More
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
യൂസുഫ് സാഹിബ് നദ്‌വി
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭം. അരാജകത്വത്തിലും സാമൂഹ്യ പ്രതിസന്ധികളിലും മുങ്ങിത്താണിരുന്ന അറേബ്യന്‍ ഉപദ്വീപ്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥ. ദാരിദ്ര്യം വിടാതെ പിടികൂടിയതിനാല്‍ എങ്ങനെയും ഉദരപൂരണം നടക്കണമെന്ന ചിന്തക്ക് മാത്രം പ്രസക്തി ലഭിച്ചിരുന്ന കാലം.
Read More
അന്നസ്വ'ര്‍ (സഹായം)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഒരു സന്തോഷവാര്‍ത്തയും സന്തോഷകരമായ സന്ദര്‍ഭത്തില്‍ പ്രവാചകന് ﷺ സ്വീകരിക്കേണ്ട ചില കല്‍പനകളും അതുമായി ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലുകളുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം. ഇവിടെ സന്തോഷവാര്‍ത്ത കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകന്(സ്വ) അല്ലാഹു ചെയ്തുകൊടുത്ത സഹായവും മക്കാവിജയവും..
Read More
കുടുംബത്തെയും ശ്രദ്ധിക്കുക
ശമീര്‍ മദീനി
നമ്മള്‍ കുടുംബമായി കഴിയുന്നവരാണ്. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി പലരുമുണ്ടാകും വീട്ടില്‍. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു വേണ്ടി നാം അധ്വാനിക്കുന്നു. അവരുടെ പലവിധ ആവശ്യങ്ങള്‍ക്കു വേണ്ടി പണം കണ്ടെത്തുവാന്‍ നാം പാടുപെടുന്നു; കടം വാങ്ങിയിട്ടും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നു.
Read More
അയ്യൂബ് നബി (അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്(അ). ഇബ്‌റാഹീം നബി(അ)യുടെ സന്താന പരമ്പരയിലാണ് അയ്യൂബ്(അ) വരുന്നത്. ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്ഹാക്വ്(അ)യുടെ മകന്‍ ഈസ്വ് എന്ന ആളുടെ മകനായാണ് അയ്യൂബ്(അ) ചരിത്രത്തില്‍..
Read More
ബന്ധങ്ങള്‍ കൂട്ടിയിണക്കുക
ഫദ്‌ലുല്‍ ഹഖ് ഉമരി
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനാല്‍ തന്റെ ജീവിതയാത്രയില്‍ ബന്ധപ്പെടുന്നവരോടെല്ലാം മാന്യമായ നിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. കുടുംബബന്ധം പുലര്‍ത്തുകയും കടമകളും കടപ്പാടുകളും നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നത് കാണുക..
Read More
മുഖം മിനുക്കുന്ന ആത്മീയചൂഷകര്‍
മൂസ സ്വലാഹി, കാര
'The chief of mystical Exploiters' (ആത്മീയ ചൂഷണക്കാരുടെ നേതാവ്) എന്ന സ്ഥാനപ്പേരിന് ഏറ്റവും അര്‍ഹനായ സാക്ഷാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എല്ലാ വിധ ചൂഷണങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമായ കേന്ദ്രത്തില്‍ നിന്ന് അന്ധവിശ്വാസങ്ങളെ നിര്‍മാര്‍ജനം ചെയ്യുവാന്‍..
Read More
പാര്‍ട്ടി പ്രവര്‍ത്തനവും പ്രാകൃത ശീലങ്ങളും
ഡോ. സി.എം സാബിര്‍ നവാസ്
നാടേറെ പുരോഗതി പ്രാപിച്ചിട്ടും പ്രാകൃതയുഗത്തിലെ പേക്കൂത്തുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ശിലായുഗത്തിലെ അവജ്ഞയുളവാക്കുന്ന ആക്രോശങ്ങളും അട്ടഹാസങ്ങളും കൊണ്ട് മലീമസമായിരിക്കുന്നു സാമൂഹ്യമാധ്യമങ്ങള്‍. പെരിന്തല്‍മണ്ണ പോളിടെക്‌നിക്കില്‍ നടന്ന ചില ..
Read More
ഗ്രഹണ നമസ്‌കാരലേഖനം സമയോചിതമായി
മുഹമ്മദ് ഇജാസ്.കെ.കെ, പൂക്കോട്ടൂര്‍
ഗ്രഹണ സമസ്‌കാരത്തെക്കുറിച്ച് ഫൈസല്‍ പുതുപ്പറമ്പ് എഴുതിയ ലേഖനം പഠനാര്‍ഹമായിരുന്നു. അറിയാത്ത ഒരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു പ്രസ്തുത ലേഖനം. ഗ്രഹണത്തിന്റെ പേരില്‍ വിവിധ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ 14 നൂറാണ്ടുകള്‍ക്ക് മുമ്പ് ..
Read More
അടിയുറച്ച വിശ്വാസം
റാശിദ ബിന്‍ത് ഉസ്മാന്‍
യാദൃച്ഛികമായാണ് ആ യുവാവിനെ വൃദ്ധന്‍ കണ്ടുമുട്ടിയത്. കാടും മേടും കടന്നുള്ള യാത്രയിലാണ് അവന്‍ എന്ന് വൃദ്ധന് ഉറപ്പായി. അവന്‍ എന്തൊക്കെയോ ചിലത് ഉരുവിടുന്നുണ്ടായിരുന്നു. വൃദ്ധന്‍ അവനോട് സലാം പറഞ്ഞു. അവന്‍ അത് മടക്കി. വൃദ്ധന്‍ ചോദിച്ചു: ''നീ എങ്ങോട്ടാണ് പോകുന്നത്?''
Read More
മസ്തിഷ്‌കം എന്ന വിസ്മയം
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
വിവിധയിനം ഘടനകളും ധര്‍മങ്ങളുമുള്ള നിരവധി ശരീരകലകളും അവയവങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. ശരീത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി ഇവയെല്ലാം ഒരുമിച്ച് സുഗമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ഇതിന് വേണ്ട സകല മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണവും നല്‍കുന്നത് നാഡീവ്യൂഹമാണ്.
Read More
മാറണം നമ്മുടെ കാഴ്ചപ്പാട്
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്ന ചില മൊഴിമുത്തുകളാണ് താഴെ കൊടുക്കുന്നത്. ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ ഈ മനോഹരമായ വാക്കുകള്‍ നമ്മുടെ മനസ്സില്‍നിന്നും പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ സാധ്യതയില്ല: ''നിന്റെ വേദനകള്‍ പങ്കിട്ടെടുക്കുന്ന ഒരു സ്‌നേഹിതനുമില്ല..
Read More